സൗദി രാജാവി​െൻറ സഹോദരൻ അമീര്‍ തലാല്‍ ബിന്‍ അബ്​ദുൽ അസീസ് അന്തരിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​​​െൻറ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദി​​​​െൻറ പിതാവുമായ അമീര്‍ തലാല്‍ ബിന്‍ അബ്​ദുല്‍ അസീസ് ശനിയാഴ്ച വൈകീട്ട് റിയാദില്‍ നിര്യാതനായി. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികില്‍സയിലായിരുന്നു. മകന്‍ അബ്​ദുല്‍ അസീസ് ബിന്‍ തലാല്‍ ട്വിറ്റര്‍ വഴിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

രാഷ്​ട്ര സ്ഥാപകന്‍ അബ്​ദുല്‍ അസീസ്​ രാജാവി​​​​െൻറ എട്ടാമത്തെ മകനായി ജനിച്ച അമീര്‍ തലാല്‍, സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. അന്തരിച്ച അമീറിന്​ അനുശോചനമർപ്പിക്കാൻ മക്കളും കുടുംബാംഗങ്ങളും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിയാദിലെ അല്‍ഫാഖിരിയ്യ വില്ലേജിലെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ സ്വീകരിക്കുമെന്നും മകന്‍ അമീര്‍ അബ്​ദുല്‍ അസീസ് വ്യക്തമാക്കി.

Tags:    
News Summary - amir-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.