പൊ​തു​മാ​പ്പ്​: 4000 പേ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ച്ച്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

ദു​ബൈ: യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ളി​ൽ നാ​ലാ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ പൗ​​ര​ൻ​മാ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കി​യ​താ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ അ​റി​യി​ച്ചു. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ കോ​ൺ​സ​ൽ ഓ​ഫി​സി​ലും അ​ൽ അ​വീ​ർ ആം​ന​സ്റ്റി കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന ഹെ​ൽ​പ്​ ഡെ​സ്കി​ലൂ​ടെ​യാ​ണ്​ വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.

പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ച്​ നാ​ലാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ 600 പു​തി​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ, 800 അ​ടി​യ​ന്ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, 500 എ​ക്സി​റ്റ്​ ​പെ​ർ​മി​റ്റു​ക​ൾ എ​ന്നി​വ കോ​ൺ​സു​ലേ​റ്റ്​ അ​നു​വ​ദി​ച്ചു. ദു​ബൈ​യി​ലും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ കോ​ൺ​സു​ൽ ഓ​ഫി​സ്​ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

ഒ​ക്​​ടോ​ബ​ർ 31വ​രെ നീ​ളു​ന്ന പൊ​തു​മാ​പ്പ്​ കാ​ല​യ​ള​വി​ൽ പി​ഴ ഒ​ഴി​വാ​ക്കി വി​സാ​രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കാ​നും എ​ക്സി​റ്റ്​ പെ​ർ​മി​റ്റ്​ നേ​ടി രാ​ജ്യം വി​ടാ​നും അ​വ​സ​ര​മു​ണ്ട്. ന​ട​പ​ടി​ക​ൾ ത​ട​സ്സ​മി​ല്ലാ​താ​ക്കു​ന്ന​തി​ന് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റ്​ ഓ​ഫി​സ്​ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യാ​ത്രാ​രേ​ഖ​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​നാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി കോ​ൺ​സു​ലേ​റ്റി​ന്‍റെ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 0509433111ൽ ​രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ വി​ളി​ക്കാ​മെ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൂ​ടാ​തെ മ​റ്റ്​ പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ബി.​എ​സ്.​കെ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 80046342 എ​ന്ന ന​മ്പ​റും ല​ഭ്യ​മാ​ണ്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട​ണം. എ​മി​ഗ്രേ​ഷ​ൻ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടാ​ൻ പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്​ കോ​ളു​ക​ൾ വ​രു​ന്ന​താ​യി കോ​ൺ​സു​ലേ​റ്റ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​മി​ഗ്രേ​ഷ​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ൺ​സ​ൽ ഓ​ഫി​സ്​ ഫോ​ൺ വി​ളി​ക്കാ​റി​ല്ല. ഈ ​പേ​രി​ൽ വ​രു​ന്ന കാ​ളു​ക​ളോ​ട്​ ​പ്ര​തി​ക​രി​ക്കു​ക​യോ പ​ണം കൈ​മാ​റു​ക​യോ ചെ​യ്യ​രു​തെ​ന്നും മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്​ എ​ന്നീ ഭാ​ഷ​ക​ളി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ഓ​ഫി​സ്​ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടാ​തെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, ഒ.​ടി.​പി, പി​ൻ ന​മ്പ​റു​ക​ൾ, ബാ​ങ്ക്​ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചും കോ​ൺ​സ​ൽ ഓ​ഫി​സ്​ ചോ​ദി​ക്കാ​റി​ല്ലെ​ന്നും കോ​ൺ​സ​ൽ ഓ​ഫി​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Amnesty- Dubai Indian Consulate helps 4000 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.