കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രാബല്യത്തിലായ ജനുവരി 29 മുതൽ ആറുദിവസങ്ങളിൽ ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം. നാടുവിട്ടവരുടെയും താമസം നിയമപരമാക്കിയവരുടെയും ചേർത്തുള്ള കണക്കാണിത്. 2000 ഇന്ത്യക്കാരും 1000 ഇൗജിപ്തുകാരും 500 ഫിലിപ്പീനികളും 400 ബംഗ്ലാദേശ് പൗരന്മാരുമാണ്. മറ്റുരാജ്യക്കാർ നാമമാത്രമാണ്. 10,000ത്തിലേറെ പേർ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുമുണ്ട്. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ 25 ദിവസം മാത്രമാണ് ഇത്തവണ പൊതുമാപ്പ് കാലാവധി. അതേസമയം, ഒാരോദിവസവും ക്രമാനുഗതമായി എണ്ണം വർധിച്ചുവരുന്നുണ്ട്.
പൊതുമാപ്പ് പ്രാബല്യത്തിലായ ദിവസം അനധികൃത താമസക്കാരായ 200 പേരും രണ്ടാം ദിവസം 250 പേരുമാണ് വിമാനത്താവളം വഴി കയറിപ്പോയത്. രേഖകൾ ശരിയാക്കുന്നതിലുള്ള താമസമാണ് ആദ്യ ദിവസങ്ങളിൽ എണ്ണം കുറയാൻ കാരണം. വരുംദിവസങ്ങളിൽ നാടുവിടുന്നവരുടെ വൻ ഒഴുക്കുണ്ടാവുമെന്നാണ് കരുതുന്നത്. ആറര വർഷത്തിനുശേഷമാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.
ഒൗട്ട്പാസിനായി വിവിധ രാജ്യങ്ങളുടെ എംബസികളിലും എമിഗ്രേഷൻ ഒാഫിസിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ ചോദ്യംചെയ്യലും ബുദ്ധിമുട്ടിക്കലും ഒന്നുമില്ലാതെയാണ് വിമാനത്താവളം വഴി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി പോവുന്നവരെ അയക്കുന്നത്. 154,000 അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത് വെച്ചുനോക്കുേമ്പാൾ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.
മൂന്നു മാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് ഇളവ് പ്രയോജനപ്പെടുത്തിയത്. അതിനിടെ, അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ മാർച്ച് തുടക്കത്തിൽ വ്യാപക പരിശോധനക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. പൊതുമാപ്പ് കാലത്ത് പോവുേമ്പാൾ ഫിംഗർ എടുക്കാതെ വിടുന്നതിനാൽ പുതിയ വിസയിൽ തിരിച്ചെത്തുന്നതിന് തടസ്സമില്ല. എന്നാൽ, അതുകഴിഞ്ഞ് റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുേമ്പാൾ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം ഫിംഗർ പ്രിൻറ് എടുത്താണ് അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.