അജ്മാന്: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള മൂന്നാമത്തെ പ്രവൃത്തിദിനത്തിൽ അജ്മാന് എമിഗ്രേഷന്‍ ടെൻറില്‍ എത്തിയത് നൂറുകണക്കിന് പേര്. രണ്ടു ദിവസത്തെ അവധിക്കു ശേഷം പ്രവർത്തനം പുനരാരംഭിച്ചപ്പോൾ പതിവില്‍ കവിഞ്ഞ അപേക്ഷകരാണ് തങ്ങളുടെ രേഖകള്‍ ശരിയാക്കാന്‍ അധൃകൃതര്‍ക്ക് മുന്നിലെത്തിയത്.
ഞായറാഴ്ച സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും ഇന്ത്യക്കാര്‍ വളരെ കുറച്ച് മാത്രമാണ് എത്തിയതെന്ന് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഒ.വൈ അഹമദ് ഖാന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അസോസിയേഷൻ നിയോഗിച്ച പത്ത് സന്നദ്ധ പ്രവര്‍ത്തകർ ടെൻറിനകത്ത് ദിവസവും രാവിലെ മുതല്‍ ഉച്ചവരെയുണ്ടാവും. അപേക്ഷകളുമായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ യില്‍ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറാന്‍ എത്തുന്നവരില്‍ നിന്ന് 500 ദിര്‍ഹം വീതമാണ് ഈടാക്കുന്നതെന്നും മറ്റുള്ളവരില്‍ നിന്ന് തുകയൊന്നും ഈടാക്കുന്നില്ലെന്നും താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന് സുല്‍ത്താന്‍ ഇസ്മയില്‍ അല്‍ സഅബി പറഞ്ഞു.
രാവിലെ 7:30 മുതല്‍ വൈകീട്ട് 8 മണി വരെ കേന്ദ്രത്തില്‍ സേവനമുണ്ടായിരിക്കുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ടെൻറിനകത്തേക്ക് മൊബൈല്‍ ഫോണ്‍ അനുവദിച്ചിരുന്നില്ലെങ്കിലും നിബന്ധനയോടെ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇനിയും ആശങ്കകള്‍ മാറാത്തതോ പുതിയ ജോലി കണ്ടെത്തുന്നതിനുള്ള സാവകാശമോ ആയിരിക്കാം മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്താതിരിക്കാന്‍ കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.