റാസല്‍ഖൈമ: കമ്യൂണിറ്റി അഫയേഴ്സ് ആൻറ് വെല്‍ഫെയര്‍ കോണ്‍സല്‍ പ്രേംചന്ദ് റാസല്‍ഖൈമയിലെ ആംനസ്റ്റി കേന്ദ്രം സന്ദര്‍ശിച്ചു. റാക് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സുല്‍ത്താന്‍ യൂസഫ് അല്‍ നുഐമി, ആംനസ്റ്റി ഇന്‍-ചാര്‍ജ് കേണല്‍ അഹമ്മദ് ഹാദിയ്യ എന്നിവരുമായി പ്രേംചന്ദ് കൂടിക്കാഴ്ച്ച നടത്തി. ഐ.ആര്.സിയുടെ ആംനസ്റ്റി സന്നദ്ധ സേവന സംഘവുമായി സഹകരിച്ച്പൊതുമാപ്പിനെക്കുറിച്ച് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കൂടുതല്‍ പ്രചാരണം നടത്തുമെന്ന് പ്രേംചന്ദ് പറഞ്ഞു.
ഇന്ത്യക്കാരായ പൊതുമാപ്പ് അപേക്ഷകരുമായി സംസാരിച്ച അദ്ദേഹം പ്രവാസി ഇന്ത്യൻ സമൂഹത്തിെൻറ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ഐ.ആര്.സി ഭാരവാഹികളായ അഡ്വ. നജ്മുദ്ദീന്, ഡോ. നിഷാം നൂറുദ്ദീന്‍, പത്മരാജ്, ഡോ. ജോര്‍ജ് ജേക്കബ്, സന്നദ്ധ സേവന വിഭാഗം വൈസ് ചെയര്മാന് ജോര്‍ജ് സാമുവല്‍, കോ-ഓര്‍ഡിനേറ്റര്‍ പുഷ്പന് ഗോവിന്ദന്, ജോ.കണ്‍വീനര്‍ ഡോ. സാജിദ് കടയ്ക്കല്‍, ശക്കീര്‍ അഹമ്മദ്, കുഞ്ഞുമുഹമ്മദ് കൊടുവളപ്പ്, സാലിം, ഉമര്‍, സുജേഷ്, ആന്‍േറാ മാഷ്, മാത്തച്ചന് ആന്റണി എന്നിവര്‍ കോണ്‍സുലറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.