ദുബൈ: ചൊവ്വാഴ്ച ദുബൈ നഗരം ഉറക്കമുണർന്നത് മഴത്തണുപ്പിലേക്കാണ്. വഴിയിലും റോഡിലും എല്ലാം മഴവെള്ളം നിറഞ്ഞ ദിനത്തിൽ നഗരത്തിലെ സംസാര വിഷയം മറ്റൊന്നായിരുന്നു, ബുർജ് ഖലീഫയിൽ വിരിഞ്ഞ കുട. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മഴദിനത്തിൽ അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചത്.
ലോകത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ഒരു കുട തുറന്ന് വരുന്നതാണ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വീഡിയോയിലുള്ളത്. മഴദിനത്തിൽ തന്നെ ഇത്തമൊരു വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ മിനുറ്റുകൾക്കം നിരവധി പേർ വീഡിയോ പങ്കുവെച്ചു. നിരവധി പേർ ദുബൈ നഗരത്തോടുള്ള സ്നേഹവും ഇവിടെ ജീവിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും കമൻറായി പോസ്റ്റിനു താഴെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.