ദുബൈ: ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സിയുടെ വനിത വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫരീദ ഷഫീഖ് (പ്രസിഡന്റ്), ഹസീന തസ്നീം (ജന.സെക്രട്ടറി), ജാസിറ ഉസ്മാൻ (ട്രഷറർ), ജെഷി ഷംസുദ്ദീൻ, റഹീല ഷാജഹാൻ (വൈ. പ്രസിഡന്റുമാർ), മെഹ്നാസ് സലാം, നിഷിദ നൗഫൽ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
വനിത വിങ് ജില്ല ജന.സെക്രട്ടറി ഫസ്ന നബീൽ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അൽ ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷക്കീർ കുന്നിക്കൽ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു.
ജില്ല ജന.സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, വൈ. പ്രസിഡന്റ് ആർ.വി.എം. മുസ്തഫ, സെക്രട്ടറി ജംഷീർ, മുൻ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, മണ്ഡലം ഭാരവാഹികളായ റഷീദ് പുതുമനശ്ശേരി, മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ഷക്കീല, ജില്ല വൈ.പ്രസിഡന്റുമാരായ റിസ്മ ഗഫൂർ, മറിയം ജാബിർ, ഷാർജ ജില്ല വൈ.പ്രസിഡന്റ് ബൽഖീസ് മുഹമ്മദ് എന്നിവർ ഭാരവാഹികളെ അനുമോദിച്ചു.
മണ്ഡലം ജന. സെക്രട്ടറി ഷാജഹാൻ സ്വാഗതവും ട്രഷറർ മുഹമ്മദ് ഹർഷാദ് നന്ദിയും പറഞ്ഞു. ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന തൃശൂർ വൈബ് 2കെ24 പ്രചാരണവും യോഗത്തിൽ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.