സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് അ​ടി​സ്ഥാ​ന ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി

ദു​ബൈ: യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കു​മാ​യു​ള്ള പു​തി​യ അ​ടി​സ്ഥാ​ന ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി 2025 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് മാ​നു​ഷി​ക വി​ഭ​വ, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും നി​ര്‍ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി ഇ​തി​ന​കം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നി​രി​ക്കെ പു​തി​യ പ​ദ്ധ​തി ഷാ​ര്‍ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ ഖു​വൈ​ന്‍, റാ​സ​ല്‍ഖൈ​മ, ഫു​ജൈ​റ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലും ന​ട​പ്പാ​ക്കും.

മ​ന്ത്രാ​ല​യ​വും ഐ.​സി.​പി വ​കു​പ്പും ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ൻ​ഷു​റ​ൻ​സി​ന് യോ​ഗ്യ​ത​യു​ള്ള​വ​ര്‍

ഷാ​ര്‍ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍, റാ​സ​ല്‍ഖൈ​മ, ഫു​ജൈ​റ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് റെ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും പു​തി​യ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി മു​ന്‍ വ്യ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം, 2024 ജ​നു​വ​രി 1ന് ​മു​മ്പാ​യി വ​ര്‍ക്ക് പെ​ര്‍മി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പു​തി​യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി നി​ര്‍ബ​ന്ധ​മ​ല്ല. എ​ന്നാ​ല്‍, ഇ​വ​രു​ടെ റെ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് പു​തു​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി നി​ര്‍ബ​ന്ധ​മാ​ണ്. 

എ​ങ്ങ​നെ പോ​ളി​സി​യെ​ടു​ക്കാം

ദു​ബൈ കെ​യ​ര്‍ നെ​റ്റ് വ​ര്‍ക്ക് മു​ഖേ​ന​യോ മ​റ്റ് അം​ഗീ​കൃ​ത ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍ മു​ഖേ​ന​യോ ഇ​ന്‍ഷു​റ​ന്‍സ് എ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ണ്ടു​വ​ര്‍ഷ​മാ​ണ് പോ​ളി​സി​യു​ടെ കാ​ലാ​വ​ധി. വി​സ റ​ദ്ദാ​യാ​ല്‍ ര​ണ്ടാം വ​ര്‍ഷ പ്രീ​മി​യം തു​ക തി​രി​കെ ല​ഭി​ക്കും. 320 ദി​ര്‍ഹ​മാ​ണ് അ​ടി​സ്ഥാ​ന ഇ​ന്‍ഷു​റ​ന്‍സ് പാ​ക്കേ​ജ്. പ​ഴ​കി​യ രോ​ഗ​ങ്ങ​ള്‍ നേ​രി​ടു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കാ​ത്തി​രി​പ്പ് കാ​ലാ​വ​ധി​യി​ല്ല.

ഒ​രു വ​യ​സ്സു മു​ത​ല്‍ 64 വ​യ​സ്സു വ​രെ​യു​ള്ള​വ​രെ പോ​ളി​സി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. 64 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രെ പോ​ളി​സി​യി​ല്‍ ചേ​ര്‍ക്ക​ണ​മെ​ങ്കി​ല്‍ അ​ടു​ത്ത കാ​ല​ത്തു​ള്ള മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ടു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യ​ണം. ചി​കി​ത്സ​ക്കോ ശ​സ്ത്ര​ക്രി​യ​ക്കോ മ​റ്റോ അ​ഡ്മി​റ്റാ​വു​ന്ന രോ​ഗി​ക​ള്‍ ചി​കി​ത്സ​ച്ചെ​ല​വി​ന്റെ 20 ശ​ത​മാ​നം അ​ട​ക്ക​ണം.

ഒ​രു ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​ന​ത്തി​നു പ​ര​മാ​വ​ധി 500 ദി​ര്‍ഹ​മോ അ​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷം 1000 ദി​ര്‍ഹ​മോ ആ​ണ് ചി​കി​ത്സ​ച്ചെ​ല​വാ​യി അ​ട​ക്കേ​ണ്ട​ത്. ഈ ​പ​രി​ധി​ക​ള്‍ക്ക​പ്പു​റം ചി​കി​ത്സ​ച്ചെ​ല​വി​ന്റെ 100 ശ​ത​മാ​ന​വും ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി വ​ഹി​ക്കും. കി​ട​പ്പ് രോ​ഗി​ക​ള​ല്ലാ​ത്ത​വ​ര്‍ക്ക് ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​ന​ത്തി​നും രോ​ഗ​നി​ര്‍ണ​യ പ​രി​ശോ​ധ​ന​ക​ള്‍ക്കും കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മി​ല്ലാ​ത്ത ചെ​റി​യ ചി​കി​ത്സ​ക​ള്‍ക്കും ആ​വ​ശ്യ​മാ​വു​ന്ന ബി​ല്ലി​ന്റെ 25 ശ​ത​മാ​ന​മാ​ണ് കോ ​പേ​മെ​ന്റ് ന​ട​ത്തേ​ണ്ട​ത്.

ഇ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി 100 ദി​ര്‍ഹം വ​രെ ഓ​രോ സ​ന്ദ​ര്‍ശ​ന വേ​ള​യി​ലും ന​ല്‍കേ​ണ്ടി​വ​രും. 7 ദി​വ​സം വ​രെ​യു​ള്ള തു​ട​ര്‍ സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ക്ക് പ​ണം ന​ല്‍കേ​ണ്ട​തി​ല്ല. മ​രു​ന്നു​ക​ള്‍ക്കു​ള്ള തു​ക​യു​ടെ 30 ശ​ത​മാ​ന​മാ​ണ് പോ​ളി​സി ഹോ​ള്‍ഡ​ര്‍ ന​ല്‍കേ​ണ്ട​ത്. ഒ​രു വ​ര്‍ഷ​ത്തേ​ക്ക് 1500 ദി​ര്‍ഹം ന​ല്‍കേ​ണ്ടി​വ​രും. 7 ആ​ശു​പ​ത്രി​ക​ള്‍, 46 ക്ലി​നി​ക്കു​ക​ള്‍, 45 ഫാ​ര്‍മ​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പു​തി​യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​യു​ടെ ആ​ശ്രി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത​യു​ണ്ട്. മേ​ല്‍പ​റ​ഞ്ഞ തു​ക​ക​ളാ​ണ് ഇ​വ​രും ന​ല്‍കേ​ണ്ട​ത്.

Tags:    
News Summary - Basic health insurance scheme for private sector employees and domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.