ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്നിന് ഇന്ത്യൻ അസോസിയേഷനിലും പാകിസ്താൻ അസോസിയേഷനിലുമായി സംഘടിപ്പിക്കുന്ന അനന്തം പൊന്നോണം 2023ന്റെ പോസ്റ്റർ സിനിമ സീരിയൽ താരം റിയാസ് നർമകല, തമിഴ് ബിഗ് ബോസ് ഫെയിമും സിനിമ നടിയുമായ അയിഷ, മാത്തുക്കുട്ടി കടോൺ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കബീർ ചാന്നാൻകര, ഹരിലാൽ, മനാഫ് മാട്ടൂൽ, റോയ് മാത്യു, സാമൂഹിക പ്രവർത്തകരായ ഇ.പി. ജോൺസൻ, പുന്നക്കൻ മുഹമ്മദാലി, എസ്.എം. ജാബിർ, അനന്തപുരി രക്ഷാധികാരി റെഞ്ചി കെ. ചെറിയാൻ, ഭാരവാഹികളായ പ്രഭാത് നായർ.
ഷഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് മണമ്പൂര്, റോയ് നെല്ലിക്കോട്, റാഫി പെരുമല, ഫാമി ഷംസുദ്ദീൻ, ബിബുഷ് രാജ്, അനിൽ വാര്യർ, ഷാജഹാൻ പണയിൽ, അഭിലാഷ് രത്നാകരൻ, ജേക്കബ് ജൂഡ്സൻ, ഹാഷിം അമ്പൂരി, ജ്യോതിലക്ഷ്മി, രാധിക സ്മിനു, സന്തോഷി സജു, ഗാന അരുൺ, ഷൈനി ഖാൻ, അജിന ഷെഫീഖ്, രാജി ജേക്കബ്, ഷാഹിദ ബഷീർ എന്നിവർ പങ്കെടുത്തു.
ഓണാഘോഷത്തോടനുബന്ധിച്ച് 2000 പേർക്ക് ഓണസദ്യ, സിനിമ പിന്നണി ഗായകർ നയിക്കുന്ന ഗാനമേള, ഘോഷയാത്ര, വിവിധ കലാപരിപാടികൾ, മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് ആക്ടിങ് പ്രസിഡൻറ് നവാസ് തേക്കടയും ജനറൽ സെക്രട്ടറി ഖാൻ പാറയിലും അറിയിച്ചു.
ഓണാഘോഷത്തിനായി കെ.എസ്. ചന്ദ്രബാബു, ഷിബു മുഹമ്മദ്, സലിം കല്ലറ, അഡ്വ. സ്മിനു സുരേന്ദ്രൻ, ബിജോയ് ദാസ്, സർഗ റോയ്, അനിത രവീന്ദ്രൻ, അരുണ അഭിലാഷ്, ബിന്ധ്യ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 151 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.