ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികവും ഓണാഘോഷ പരിപാടിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിലും പാകിസ്താൻ സോഷ്യൽ സെന്ററിലുമായി നാളെ നടക്കും. ഘോഷയാത്ര, ചെണ്ടമേളം, പഞ്ചാരിമേളം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഉച്ച രണ്ടുമണിക്ക് നടക്കുന്ന പൊതുസമ്മേളനം കേരള ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് മുഖ്യാതിഥിയായിരിക്കും.
സിനിമ പിന്നണി ഗായകരായ അതുൽ നറുകര, ദുർഗ വിശ്വനാഥ്, പ്രദീപ് ബാബു എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. 2000 പേർക്കോളം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.