ഷാർജ: കോവിഡ് കാലത്തെ വീട്ടിലിരിപ്പിെൻറ വിരസത അകറ്റാനും ജനങ്ങളെ ബ ോധവത്കരിക്കുന്ന വരകളും വരികളുമായി ശ്രദ്ധേയനാവുകയാണ് യുവകവി അനസ് മാള. കോവിഡ് ഭീഷണി ആരംഭിച്ച നാൾ മുതൽ സ്വന്തം ആശയത്തിൽ തയാറാക്കുന്ന സേവന, ബോധവത്കരണ പോസ്റ്ററുകൾ ഇപ്പോൾ നൂറോളമായിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി തയാറാക്കിയ പോസ്റ്ററുകളിൽ പലതും വൈറലായിട്ടുണ്ട്.ദിനേന നാലു മുതൽ ആറുവരെ പോസ്റ്റർ തയാറാക്കാനുണ്ടാകും. ഇതിൽ മിക്കതും നാട്ടിലും ദുബൈയിലുമുള്ള ഏതെങ്കിലും സേവനസന്നദ്ധ സംഘങ്ങളുടേതാവും. കൊറോണയെ ചെറുത്ത് തോൽപിക്കുവാനുള്ള മാർഗനിർദേശങ്ങളാണ് പോസ്റ്ററുകളുടെ കാതൽ. ദുബൈ മുനിസിപ്പാലിറ്റിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന അനസ്, നിലവിലെ സാഹചര്യത്തിൽ ഒരു മാസമായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഓഫിസ് ജോലികഴിഞ്ഞ ഇടവേളകളിലാണ് പോസ്റ്റർ നിർമാണങ്ങൾക്കായി സമയം കണ്ടെത്തുന്നത്.
ഡിജിറ്റൽ പോർട്രേറ്റുകളും അനസ് തയാറാക്കുന്നുണ്ട്. മധുപാൽ, കൈതപ്രം, രമേഷ് പയ്യന്നൂർ തുടങ്ങിയവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പടരുന്നുണ്ട്. ഇടവേളകളിൽ മാത്രം ചെയ്യുന്നത് കൊണ്ട് ഇങ്ങനെ ഒരു ചിത്രം വരച്ചെടുക്കാൻ നാലു ദിവസം വരെ വേണ്ടി വരാറുണ്ട്. കാൻവാസ് പെയിൻറിങും പെൻസിൽ ഡ്രോയിങ്ങും വശമുള്ള അനസ്, സ്ഥല-സമയ പരിമിതികൾ മൂലമാണ് ഡിജിറ്റൽ വരയിലേക്ക് തിരിഞ്ഞത്.കവിയും ഗാനരചയിതാവും കൂടിയായ അനസ് മാള, പാട്ടുകൾ ആസ്വാദകരിലെത്തിക്കുവാനായി അനസ് മീഡിയ എന്ന പേരിൽ യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.