ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ അർഹരായ പ്രവാസികൾക്ക് സൗജന്യമായി 25 വിമാന ടിക്കറ്റുകൾ നൽകും. രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, താമസ സൗകര്യവും ആഹാരവും കിട്ടാതെ കഷ്ടപ്പെടുന്നവർ, സ്ത്രീകൾ, പ്രായംചെന്നവർ എന്നിവരെയാണ് സൗജന്യ ടിക്കറ്റിന് പരിഗണിക്കുന്നത്. വന്ദേ ഭാരത് മിഷൻ വഴിയോ ചാർട്ടേഡ് വിമാന സൗകര്യമുപയോഗിച്ചോ പോകുന്ന തിരുവനന്തപുരം ജില്ലക്കാർക്ക് മുൻഗണന നൽകുമെന്ന് പ്രസിഡൻറ് കെ.എസ്. ചന്ദ്രബാബു, ജനൽ സെക്രട്ടറി ഖാൻ പാറയിൽ, ബിജോയ് ഭാസ്, മുഹ്നുദ്ദീൻ, ബാബു വർഗീസ്, ചീഫ് കോഒാഡിനേറ്റർ അഡ്വ. സ്മിനു സുരേന്ദ്രൻ, പ്രഭാത് നായർ, റെൻജി കെ. ചെറിയാൻ, നവാസ് തേക്കട, വിജയൻ നായർ, സർഗ റോയ് മീഡിയ കൺവീനർ എം. റിയാസ് എന്നിവർ അറിയിച്ചു. ഫോൺ: 052 9050588, 055 1020026.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.