‘അറേബ്യൻ അങ്ങാടി’ മാഗസിന്‍റെ പ്രകാശനം മാധ്യമ പ്രവർത്തകൻ ജമാൽ വട്ടംകുളം

നിർവഹിക്കുന്നു

അങ്ങാടി പി.ഒ സ്നേഹസംഗമം സംഘടിപ്പിച്ചു

ദുബൈ: പടിഞ്ഞാറങ്ങാടിക്കാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ അങ്ങാടി പി.ഒ വാർഷിക കുടുംബസംഗമം ദുബൈയിൽ ഖിസൈസ് ഇംഗ്ലീഷ് സ്കൂളിൽ നടന്നു. ‘അങ്ങാടി പി.ഒ സ്നേഹ സംഗമം’ എന്ന് പേരിട്ട പരിപാടിയിൽ ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാർട്ട്മെന്റ്​ ക്യാപ്റ്റൻ നാസർ സുൽത്താൻ അഹമ്മദ് മുഖ്യാതിഥിയായി. നെല്ലറ ഗ്രൂപ് എം.ഡി ഷംസുദ്ദീൻ നെല്ലറ ഉദ്ഘാടനം ചെയ്തു. നജാത്തുല്ല പൂളക്കുന്നത്ത് അധ്യക്ഷത വഹിച്ചു.

പടിഞ്ഞാറങ്ങാടിക്കാരായ പ്രവാസികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ ‘അറേബ്യൻ അങ്ങാടി’യുടെ പ്രകാശനം മാധ്യമപ്രവർത്തകൻ ജമാൽ വട്ടംകുളം നിർവഹിച്ചു.

മുതിർന്ന പ്രവാസി കുഞ്ഞഹമ്മദ് ഒറവിൽ മാഗസിൻ ഏറ്റുവാങ്ങി. യു.എ.ഇയുടെ 53ാമത്​ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ യു.എ.ഇയിൽ 50 വർഷമായ പ്രവാസികളെ ചടങ്ങിൽ ആദരിച്ചു.

ബഷീർ വരമംഗലത്ത്, റഷീദ് പള്ളിയാലിൽ, മുസ്തഫ ഒറവിൽ, ഷഹീം ചാണയിലകത്ത്, ഫിറോസ് കോമത്ത്, ഡോ. ഫായിസ്, സി. ജസീം, അമാനുല്ല കണ്ണയിൽ, ഫസലു പൂളകുന്നത്ത് എന്നിവർ സംസാരിച്ചു.

റസാഖ് ഒറവിൽ, യു.എം. ഗഫൂർ, എ.വി. നൗഫൽ, വി. സന്തോഷ്‌, ഒ. നിസാം, ടി.പി. നിഷാബ്, എം.സി. ഷമീർ, കെ. അബ്ദുറഹ്മാൻ, ഒ. ഷബീർ, സി. ഷിഹാസ്, കെ.വി. റഫീഖ്, ടി.കെ. ഷബീർ, പി. റിഷാദ്, കെ. റെനീഫ്, എം.സി. ഷാജി എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാ-കായിക പരിപാടികളും മുന്ന ബായ് ടീം നയിച്ച ഗാനമേളയും ആഘോഷത്തിന്​ മാറ്റുകൂട്ടി. ആരിഫ് ഒറവിൽ സ്വാഗതവും കെ. ഷാക്കിർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Angadi PO organized Sneha Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.