ദുബൈ: ഇന്ത്യയിലെ വിഭാഗീയതയിലും സംഘർഷങ്ങളിലും ഏറെ നിരാശയുണ്ടെന്ന് ബോളിവുഡ് താരം അനിൽ കപൂർ. ഭൂമിയിൽ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്ന താൻ മനുഷ്യരോട് സംവദിക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും ഭാഗ്യമായി കരുതുന്നതായും ഇന്ത്യൻ സിനിമയിലെ മിസ്റ്റർ ഇന്ത്യ വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു അനിൽ കപൂർ. സിനിമ ലോകത്തെ ജീവിതപ്രചോദനം എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം ഇന്ത്യക്കാരനായതിൽ ഏറെ അഭിമാനമുണ്ടെന്നും എന്നാൽ ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യരിൽ പലരും പ്രയാസമനുഭവിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായും അഭിപ്രായപ്പെട്ടു. മനുഷ്യൻ മനുഷ്യനെ വേർതിരിവുകളോടെ കാണുന്നതാണ് ഏറെ വ്യാകുലപ്പെടുത്തുന്നത്.
ചെറുപ്പത്തിലേ നടനാകണമെന്ന ആഗ്രഹം ഉത്ക്കടമായിരുന്നുവെന്നും അതിനു വേണ്ടി ഏറെ കഠിനാധ്വാനം നടത്തിയതായും അനിൽ കപൂർ ചൂണ്ടിക്കാട്ടി. സിനിമയിൽ ദിലീപ് കുമാർ, നസിറുദ്ദീൻ ഷാ എന്നിവരായിരുന്നു റോൾ മോഡലുകൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നല്ല പ്രതീക്ഷയോടെ ജീവിക്കാൻ അനിൽ കപൂർ ആഹ്വാനം ചെയ്തു. െഎ.സി.എ.െഎ പ്രസിഡൻറ് മഹമൂദ് ബങ്കര അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.