ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

മികച്ച സർക്കാർ സേവനകേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ 69 സ്ഥാപനങ്ങളെയാണ്​ വിലയിരുത്തിയത്​

ദുബൈ: യു.എ.ഇയിലെ മികച്ച സർക്കാർ സേവനകേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ 69 സ്​ഥാപനങ്ങളെ വിലയിരുത്തിയശേഷമുള്ള പട്ടിക പുറത്തുവിട്ടത്​. ഫുജൈറ ട്രാഫിക്​ ആൻഡ്​ ലൈസൻസിങ്​ സെൻററും അൽ ബർഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ്​ സിറ്റിസൺഷിപ്​ (ഐ.സി.എ) ബ്രാഞ്ച്​ എന്നിവയാണ്​ മികച്ച സ്​ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്​. സർവേയിൽ 'സിക്​സ്​ സ്​റ്റാർ​' നേടാനായത്​ ഇവക്ക്​ രണ്ടിനും മാത്രമാണ്​.

14 സേവനകേന്ദ്രങ്ങൾ ഫൈവ്​ സ്​റ്റാർ​ നേട്ടം കൈവരിച്ചിട്ടുണ്ട്​. ഷാർജ ട്രാഫിക്​ ആൻഡ്​ ലൈസൻസിങ്​ സെൻറർ, അജ്​മാൻ അൽ നുഐമിയ പൊലീസ്​ സ്​റ്റേഷൻ, റാസൽഖൈമ ട്രാഫിക്​ ആൻഡ്​ ലൈസൻസിങ്​ സെൻറർ, അല റാശിദിയ സെൻറർ ഫോർ കസ്​റ്റമർ ഹാപ്പിനസ്​ തുടങ്ങിയവ ഇവയിൽ പെട്ടതാണ്​. ഷാർജ ഖോർഫക്കാൻ പൊലീസ്​ സ്​റ്റേഷൻ അൽ ഷമൽ, അൽ ജസീറ സെൻറർ ഫോർ കസ്​റ്റമർ ഹാപ്പിനസ്​ തുടങ്ങിയ 32 കേന്ദ്രങ്ങളാണ്​ ഫോർ സ്​റ്റാർ പദവി കൈവരിച്ചത്​. ദുബൈ ക​സ്​റ്റമർ ഹാപ്പിനസ്​ സെൻറർ, അബൂദബി സിവിൽ ഡിഫൻസ്​ ആൻഡ്​ സേഫ്​റ്റി സർവിസസ്​ സെൻറർ തുടങ്ങി 21 സ്​ഥാപനങ്ങൾക്ക്​ ത്രീ സ്​റ്റാർ സ്​ഥാനം മാത്രമേയുള്ളൂ.

കുറഞ്ഞ റേറ്റിങ്​ കരസ്​ഥമാക്കിയ സ്​ഥാപനങ്ങൾ ലഭ്യമായ സാ​ങ്കേതികസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സേവനം മികച്ചതാക്കണമെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വീറ്റിലൂടെ ഓർമിപ്പിച്ചു. പൊതുസമൂഹത്തിന്​ സർക്കാർ മേഖലയിൽനിന്ന്​ ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ്​ 2012ൽ ഗ്രേഡിങ്​ ആരംഭിച്ചത്​. ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അപ്രതീക്ഷിതമായി സർക്കാർ സേവനകേന്ദ്രങ്ങൾ സന്ദർശിച്ച്​ ഗുണനിലവാരം പരിശോധിക്കാറുമുണ്ട്​. 2019ൽ രാജ്യത്തെ ഏറ്റവും മികച്ചതും ഏറ്റവും മോശവുമായ അഞ്ചുവീതം കേന്ദ്രങ്ങളെ പ്രഖ്യാപിക്കുന്ന പദ്ധതിയും ആരംഭിച്ചിരുന്നു. മികച്ച സേവനകേന്ദ്രങ്ങളിലെ ജീവനക്കാർക്ക്​ പ്രത്യേക പുരസ്​കാരങ്ങൾ നൽകാറുണ്ട്​.

Tags:    
News Summary - Announced the best government service centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.