വീണ്ടും ഇറാനിൽ ഭൂമികുലുക്കം; യു.എ.ഇയിൽ പ്രകമ്പനം

ദുബൈ: ദക്ഷിണ ഇറാനിൽ 5.3തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തെ തുടർന്ന്​ യു.എ.ഇയിൽ പ്രകമ്പനം. ശനിയാഴ്ച രാത്രി 8.07നാണ്​ ഭൂമികുലുക്കമുണ്ടായതെന്ന്​ യു.എ.ഇ ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു​.

ദുബൈ, ഷാർജ, അജ്​മാൻ എന്നിവിടങ്ങളിലെല്ലാം ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഉയർന്ന നിലകളിലുള്ളവർക്കാണ്​ കൂടുതലായി ചെറിയ അനക്കം തോന്നിയത്​. നിരവധിപേർ സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​.

അതേസമയം യു.എ.ഇയിൽ ഭൂമികുലുക്കം അപകടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക്​ മുമ്പും സമാന രീതിയിൽ ഇറാനിലെ ഭൂമികുലുക്കം യു.എ.ഇയിൽ പ്രകമ്പനമുണ്ടാക്കിയിരുന്നു.

ഭൂമികുലുക്കത്തിന്‍റെ പ്രഭവകേന്ദ്രം(ചുവപ്പിൽ അടയാളപ്പെടുത്തിയത്​)

Tags:    
News Summary - Another earthquake in Iran; The vibe in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.