അ​ൻ​സാ​ർ അ​ലു​മ്നി ക്രി​ക്ക​റ്റ്‌ ലീ​ഗി​ൽ വി​ജ​യി​ക​ളാ​യ ടീ​മം​ഗ​ങ്ങ​ൾ

അ​ൻ​സാ​ർ അ​ലു​മ്നി ക്രി​ക്ക​റ്റ്‌ ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ സ്കൂ​ൾ അ​ലു​മ്നി കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ വ​ൺ സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ വി​ഷ​ൻ ക്രി​ക്ക​റ്റ് സെ​ന്റ​റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ഉ​ദ്​​ഘാ​ട​നം അ​ൻ​സാ​ർ അ​ലു​മ്നി യു.​എ.​ഇ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​സീ​ബ് നി​ർ​വ​ഹി​ച്ചു. അ​തി​ഥി​ക​ളാ​യി ഡി​ലൈ​റ്റ് എം.​ഡി അ​ബ്ദു​ൽ വാ​ഹി​ദ്, അ​ലു​മ്നി സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഇ​ർ​ഫാ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച ക്രി​ക്ക​റ്റ് ലീ​ഗി​ൽ 13 ബാ​ച്ചു​ക​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ക്രി​ക്ക​റ്റ് ലീ​ഗി​ൽ സൈ​റ്റ്ഗേ​സ്റ്റ്-2002 വി​ന്നേ​ഴ്സും എ​ക്റ്റ​സി-2003 റ​ണ്ണ​റ​പ്പും സെ​ഫ​യേ​ഴ്സ്-2007 സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. മാ​ൻ ഓ​ഫ് ദ ​മാ​ച്ചും മാ​ൻ ഓ​ഫ് ദ ​സീ​രീ​സു​മാ​യി അ​ക്ബ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ഫാ​സി​ൽ, മി​ക​ച്ച കീ​പ്പ​ർ അ​ൻ​വ​ർ, മി​ക​ച്ച ഫീ​ൽ​ഡ​ർ സൈ​ഫു, മി​ക​ച്ച ബൗ​ള​ർ അ​ക്ബ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് സ​ഹ​ക​രി​ച്ച അ​ൻ​സാ​ർ അ​ലു​മ്നി​യു​ടെ എ​ല്ലാ​വ​ർ​ക്കും പ​രി​പാ​ടി കോ​ഓ​ഡി​നേ​റ്റ് ചെ​യ്ത സൈ​റ്റ്ഗേ​സ്റ്റ്-2002 ബാ​ച്ചി​നും ഇ.​എ. ഷെ​മീം ന​ന്ദി​യ​റി​യി​ച്ചു.

Tags:    
News Summary - Ansar Alumni organized Cricket League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.