അബൂദബി: അബൂദബിയില്‍ ചേര്‍ന്ന സര്‍ക്കാറിന്റെ വാര്‍ഷിക യോഗത്തില്‍, മയക്കുമരുന്ന് തടയുന്നതിനുള്ള നടപടികള്‍ക്കായി യു.എ.ഇ മന്ത്രിസഭ ദേശീയ നയം പ്രഖ്യാപിച്ചു. മയക്കുമരുന്ന് വ്യാപാരികളെയും അതിനു പിന്തുണക്കുന്നവരെയും പ്രാദേശികമായും അന്തര്‍ദേശീയമായും പ്രതിരോധിക്കുക, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങുക, സമൂഹ ബോധവത്കരണം വര്‍ധിപ്പിക്കുക, കുറ്റവാളികള്‍ക്കായി തിരുത്തല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ ഫലപ്രദ മാർഗങ്ങള്‍ സ്വീകരിക്കുകയെന്നതാണ് ഈ തന്ത്രം.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് ഒരു ബാധയും നഷ്ടവും ആസക്തിയും മിഥ്യയും സാമൂഹിക കാന്സറുമാണെന്നും അതിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.