ദുബൈ: കള്ളപ്പണം, തീവ്രവാദത്തിന് ഫണ്ട് നൽകൽ എന്നിവ തടയാൻ ലക്ഷ്യമിട്ട് യു.എ.ഇയും ഈജിപ്തും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇത്തരം വിഷയങ്ങളിൽ വിവരങ്ങൾ കൈമാറാനും ഇരു രാജ്യങ്ങളും നേരിടുന്ന പൊതു വെല്ലുവിളികൾ നേരിടാനും ലക്ഷ്യമിട്ടാണ് കരാർ.
കരാർപ്രകാരം ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കും. ഈ സമിതിയുടെ നേതൃത്വത്തിലായിരിക്കും കരാറിൽ പറഞ്ഞിരിക്കുന്ന പദ്ധതികൾ നടപ്പാക്കുക. കള്ളപ്പണത്തെ കുറിച്ചും തീവ്രവാദ ഫണ്ടിങ്ങിനെ കുറിച്ചും ജനങ്ങൾക്കിടയിൽ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സെമിനാർ, പരിശീലന പരിപാടികൾ, കോൺഫറൻസ് എന്നിവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.