ദുബൈ: അച്ചടക്ക ലംഘനം, സംഘടന വിരുദ്ധ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഇൻകാസിെൻറ യു.എ.ഇ െസൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച കത്ത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിക്കും ഇൻകാസ് സെൻട്രൽ കമ്മിറ്റിക്കും കൈമാറി. വി.ഡി. സതീശെൻറ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് നടപടികളിലേക്ക് നയിച്ചത്. ഏകപക്ഷീയമായ തീരുമാനമെടുക്കുന്നുവെന്നും പ്രവർത്തകരോട് മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഇൻകാസ് കമ്മിറ്റി കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടന വിരുദ്ധ പ്രവർത്തനങ്ങളും പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ അസഭ്യ വർഷവും പെരുമാറ്റ ദൂഷ്യവും ദ്രോഹ നടപടികളും നിരന്തരമായി നടത്തിയതായി ആരോപിക്കപ്പെട്ട സാഹചര്യത്തിൽ സസ്പെൻഡ് ചെയ്യുന്നു എന്നാണ് കെ. സുധാകരെൻറ കത്തിൽ പറയുന്നത്. തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ ബോധിപ്പിക്കണമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഇൻകാസ് കമ്മിറ്റിയിൽ അടുത്തിടെയായി വിഭാഗീയത വ്യാപിച്ചിരുന്നു. വിവിധ കമ്മിറ്റികളും ബദൽ കമ്മിറ്റികളും ഉണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.