ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ചരിത്രത്തിെൻറ ഭാഗമാണെന്ന് അൻവർ ഗർഗാഷ്
ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ ഉപദേശകൻ അൻവർ ഗർഗാഷ് ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ സന്ദേശം അദ്ദേഹം ജയ്ശങ്കറിന് കൈമാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒരുമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച സന്ദേശത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ ആശംസയും ഗർഗാഷ് അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ നിലവിലെ അവസ്ഥയും അഫ്ഗാൻ വിഷയങ്ങളും ചർച്ചയിൽ വന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ചരിത്രത്തിെൻറ ഭാഗമാണെന്നും കൂടുതൽ സംയുക്ത സംരംഭങ്ങളുണ്ടാകുമെന്നും അൻവർ ഗർഗാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.