വനിതപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

റാസല്‍ഖൈമ: യു.എ.ഇയില്‍ സാമൂഹിക-സാംസ്കാരിക- ആതുരശുശ്രൂഷ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് റാക് ചേതന നല്‍കിവരുന്ന 'വുമണ്‍ ഓഫ് ദി ഇയര്‍'പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരത്തിന് യു.എ.ഇയില്‍ താമസവിസയുള്ള മലയാളി വനിതകളെയാണ് പരിഗണിക്കുക. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികളെ നിര്‍ദേശിക്കാം. വിദഗ്ധ സമിതിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുക. Chethanarasalkhaimah@gmail.com എന്ന ഇ-മെയിലില്‍ ഈ മാസം 20 വരെ പേരുകള്‍ നിര്‍ദേശിക്കാം. വിവരങ്ങള്‍ക്ക്: 055 432 5003, 055 318 4766.

Tags:    
News Summary - Applications are invited for the Women's Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.