ദുബൈ: അര നൂറ്റാണ്ടായി യു.എ.ഇയിലെ മൊത്തവ്യാപാര രംഗത്ത് സജീവ സാന്നിധ്യമായ ജലീൽ കാഷ് ആൻഡ് ക്യാരി മിടുക്കരായ പ്ലസ് ടു വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനായി പ്രഖ്യാപിച്ച സ്കോളർഷിപ് പദ്ധതി ഈ വർഷവും തുടരും. ഈ വർഷത്തെ പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്റ്, കഫ്തീരിയ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയിരിക്കണം. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള ജലീൽ കാഷ് ആൻഡ് ക്യാരി സ്റ്റോറുമായി ബന്ധപ്പെടുകയും ചെയ്യാം. കേരളത്തിലെ തടാകം ഫൗണ്ടേഷനുമായി കൈകോർത്താണ് ജലീൽ കാഷ് ആൻഡ് ക്യാരി സ്കോളർഷിപ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളായ ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ പിന്തുണ നൽകുന്നതിനായി കഴിഞ്ഞ വർഷമാണ് ജലീൽ കാഷ് ആൻഡ് ക്യാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപിച്ചത്.
തുടർന്ന്, 25 വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷം സ്കോളർഷിപ് സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് സ്കോളർഷിപ് പദ്ധതി ഈ വർഷവും തുടരുന്നതെന്ന് ജലീൽ കാഷ് കാരി മാനജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.