പ്രവാസി തണൽ പദ്ധതിക്ക്​ അപേക്ഷിക്കാം; കോവിഡില്‍ മരിച്ച പ്രവാസിയുടെ പെൺമക്കൾക്ക്​ 25000 രൂപ

ദുബൈ: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് വഴി 25000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു. അർഹരായവർക്ക്​ www.norkaroots.org വഴി അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്​സ്​ അറിയിച്ചു.

വരുമാന പരിധി ബാധകമല്ല. മരിച്ച രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് , പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവി​െൻറയോ ആക്​ടീവായ സേവിംങ്സ് പാസ്ബുക്കി​െൻറ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Tags:    
News Summary - Applications invited for Pravasi Thanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.