ദുബൈ: ബോസ് കുഞ്ചേരിയുടെ സ്മരണാർഥം ഓർമ ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓർമയുടെ നേതൃനിരയിൽ സജീവ സാന്നിധ്യമായിരുന്ന ബോസ് കുഞ്ചേരി കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ 2021ലാണ് മരിച്ചത്.
കഥ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. യു.എ.ഇയിൽനിന്നുള്ള എഴുത്തുകാരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഓർമ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി 15, 16 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ചാണ് പുരസ്കാരം വിതരണം ചെയ്യുന്നത്.
ormaboseaward@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് രചനകൾ അയക്കേണ്ടത്. രചനകൾ യു.എ.ഇ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് തോപ്പിൽ (055 917 2099), അഡ്വ. അപർണ ശ്രീജിത്ത് (054 435 5396), മിനേഷ് രാമനുണ്ണി (058 920 4233) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.