അബൂദബി: സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന് അബൂദബി ചാപ്റ്ററിലേക്കുള്ള അധ്യാപകരുടെ സൗജന്യ പരിശീലനം ഈ മാസം 20, 21(ശനി, ഞായര്‍) ദിവസങ്ങളില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മണി മുതലാണ് പരിശീലനം ആരംഭിക്കുക. രജിസ്ട്രേഷന് രാവിലെ 9.30ന് ആരംഭിക്കും. മലയാളം മിഷന് രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകന് ടി. സതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ മേഖലകളില്‍ പുതുതായി ചേര്‍ന്ന വിദ്യാർഥികള്‍ക്കായി മേയ് 22ന് സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിലൂടെ ആരംഭിക്കുന്ന സെന്ററുകളിലേക്ക് അധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിനാണ് ഇത് സംഘടിപ്പിക്കുന്നത്. അബൂദബി, മുസഫ, ബനിയാസ്, ബദാസായിദ്, അല്‍ ദഫ്റ പ്രദേശങ്ങളില്‍ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കാന്‍ താൽപര്യമുള്ളവര് മേയ് 18നകം കേരള സോഷ്യല്‍ സെന്റര്‍(02 6314455), അബൂദബി മലയാളി സമാജം(050 2688458), ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (026424488) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.