ഷാർജയിൽ 37.9കോടി ദിർഹമിന്‍റെ ഭവന പദ്ധതിക്ക്​ അനുമതി

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ 37.9കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​മ​തി ന​ൽ​കി. 'അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യി​ൽ മു​ഹ​ത​ബ് ന​ഗ​ര​പ്രാ​ന്ത​ത്തി​ൽ 366 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ഗ്രാ​ൻ​ഡു​ക​ളും ലോ​ണു​ക​ളും ല​ഭി​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്നും ഷാ​ർ​ജ ഭ​വ​ന പ​ദ്ധ​തി മേ​ധാ​വി ഖ​ലീ​ഫ മു​സാ​ബ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ തു​നൈ​ജി പ​റ​ഞ്ഞു.നേ​ര​ത്തേ സാ​യി​ദ് ഹൗ​സി​ങ്​ പ​ദ്ധ​തി​യു​ടെ ഷാ​ർ​ജ​യു​ടെ പ​ങ്ക് മ​റ്റ് എ​മി​റേ​റ്റു​ക​ൾ​ക്ക് ശൈ​ഖ്​ സു​ൽ​ത്താ​ൻ വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. 2012 ൽ ​ഷാ​ർ​ജ ഭ​വ​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​നു ശേ​ഷം 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ട്ശ​ത​കോ​ടി ദി​ർ​ഹം ചെ​ല​വ്​ വ​രു​ന്ന 10,000 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലൂ​ടെ എ​മി​റേ​റ്റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണി​ത്​ വി​ട്ടു​ന​ൽ​കി​യ​ത്. ഷാ​ർ​ജ ഹൗ​സി​ങ്​ പ്രോ​ഗ്രാം ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ 5,058 ഗ്രാ​ന്‍റു​ക​ളും 4,550 വാ​യ്പ​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ 3.5ശ​ത​കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള വാ​യ്പ​ക​ളും 7.5ശ​ത​കോ​ടി ദി​ർ​ഹം ഗ്രാ​ന്‍റു​ക​ളു​മാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Approval for housing project worth 37.9 crore dirhams in Sharja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.