ദുബൈ: രണ്ടര ലക്ഷത്തോളം പേർ അംഗങ്ങളായ അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ വ്യാപാര-വ്യവസായ കൂട്ടായ്മയായ ദുബൈ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി നവീകരണത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി.
ചേംബറിെൻറ പുതിയ ഘടനയനുസരിച്ച് മൂന്ന് വിഭാഗങ്ങളായി വിഭജിക്കപ്പെടും. ചേംബർ ഓഫ് ട്രേഡ്, ചേംബർ ഫോർ ഡിജിറ്റൽ ഇക്കോണമി, ചേംബർ ഫോർ ഇൻറർനാഷനൽ ഇൻഡസ്ട്രി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രവർത്തിക്കുക. സാമ്പത്തിക പ്രവർത്തനങ്ങളുടെയും ബിസിനസിെൻറയും തലസ്ഥാനമെന്ന ദുബൈയുടെ സ്ഥാനത്തെ ശക്തിപ്പെടുത്താൽ പുതിയ ഘടനയിലൂടെ ലക്ഷ്യമിടുന്നതായി അംഗീകാരം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ചേംബറിെൻറ പുതിയ ബോർഡ് ഡയറക്ടേഴ്സിനെയും ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. മൂന്നു വിഭാഗങ്ങളെയും നിയന്ത്രിക്കുക ഈ ബോർഡ് അംഗങ്ങളായിരിക്കും. ദുബൈയിൽ ലോകോത്തര നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാൻ ഡയറക്ടർ ബോർഡ് ചേംബറുകൾക്കായി ഏകീകൃത കാഴ്ചപ്പാട് രൂപപ്പെടുത്തുകയും ഏകോപനവും സംയോജനവും ഉറപ്പാക്കുകയും എമിറേറ്റിന് സാമ്പത്തിക മുന്നേറ്റം സാധ്യമാക്കുന്ന പ്രധാന സംരംഭങ്ങൾ നിർദേശിക്കുകയും ചെയ്യുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.
പുതിയ മൂന്ന് ചേംബറുകൾക്കും ചരിത്രപരമായ ദൗത്യമാണ് മുന്നിലുള്ളത്. നമ്മുടെ അന്താരാഷ്ട്ര വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഡിജിറ്റൽ ഇക്കോണമി വികസിപ്പിക്കുക, ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുക, ദുബൈയിൽ ഏറ്റവും മികച്ച ആഗോള സാമ്പത്തിക പരിതസ്ഥിതി വികസിപ്പിക്കുന്ന സർക്കാർ പരിശ്രമങ്ങളെ പിന്തുണക്കുക എന്നിവയാണത് -അദ്ദേഹം പറഞ്ഞു.
പുതുതായി പ്രഖ്യാപിച്ച ഭാരവാഹികളിൽ ജുമാ അൽ മാജിദാണ് ചേംബറിെൻറ ഒാണററി പ്രസിഡൻറ്. അബ്ദുൽ അസീസ് അൽ ഗുറൈർ ചെയർമാനാണ്. രണ്ട് സ്ത്രീകളടക്കം 12 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.