ദുബൈ: കോഴിക്കോട് പയ്യോളിയിലെ പുരാതന കുടുംബമായ അറബി കുടുംബ സംഗമം നടത്തി. ഖിസൈസ് അൽ ഷബീബ് മാളിൽ ചേർന്ന പരിപാടി എഴുത്തുകാരൻ ഷഹനാസ് തിക്കോടി ഉദ്ഘാടനം ചെയ്തു. അസ്നാസ് അസീന്‍റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ടി.പി. കരീം പ്രാർഥന നടത്തി. അസീസ് മേലടി അധ്യക്ഷത വഹിച്ചു. എ.എം. ഷുഹൈബ് സ്വാഗതവും വി.വി. ബഷീർ നന്ദിയും പറഞ്ഞു. ടി.പി. സിറാജ് അവതാരകനായിരുന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ അസീസ് മേലടി, ഇസ്മായിൽ പയ്യോളി, യുവ സംരംഭകൻ വി.പി. ആഷിഖ് എന്നിവരെ ആദരിച്ചു. ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം, പയ്യോളി മുനിസിപ്പാലിറ്റി നേതാക്കളായ സാജിദ് പുറത്തൂട്ട്, നിഷാദ് പയ്യോളി എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. നാസർ മൂപ്പൻ, ടി.പി. ജലീൽ, ടി.പി. മജീദ്, പി.സി. നസീർ, പി.കെ. മുസ്തഫ, ടി.പി. റഫീഖ്, ടി.പി. ഷാക്കിർ, സലീം വള്ളിൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.