ദുബൈ: ഗസ്സ യുദ്ധം ചർച്ച ചെയ്യുന്നതിന് റിയാദിൽ ശനിയാഴ്ച ചേർന്ന അറബ് ഇസ്ലാമിക രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയിൽ യു.എ.ഇ പ്രതിനിധി സംഘത്തിന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ നേതൃത്വം നൽകി. ഉച്ചകോടിയിൽ സംസാരിച്ച അദ്ദേഹം ഗസ്സയിലെ സിവിലിയൻമാരെ സംരക്ഷിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് യു.എ.ഇയുടെ പിന്തുണ അറിയിച്ചു.
സ്ഥിരതയും സമാധാനവും കൈവരിക്കുന്നതിനുള്ള ഫലസ്തീനി ജനതയുടെ അഭിലാഷങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഉച്ചകോടിക്കുശേഷം സംഘം സൗദിയിൽനിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.