അജ്മാന്: അറേബ്യൻ പെർഫ്യൂം നിർമാണവുമായി ബന്ധപ്പെട്ട ശിൽപശാല ഇന്ന് അജ്മാന് മ്യൂസിയത്തിൽ നടക്കും. അജ്മാൻ വിനോദസഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാർജ മ്യൂസിയം അതോറിറ്റിയുമായി സഹകരിച്ചാണ് അറേബ്യൻ പെർഫ്യൂം നിർമാണം എന്നവിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നത്.
മേയ് 30 ചൊവ്വാഴ്ച, രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി നടക്കുന്നത്. ഇമാറാത്തി പൈതൃകവും പൂർവിക കരകൗശല വസ്തുക്കളും സംരക്ഷിക്കാനും ഇമാറാത്തി സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സാംസ്കാരിക-കലാ വകുപ്പ് സംഘടിപ്പിക്കുന്ന സാംസ്കാരിക-പൈതൃക ശിൽപശാലകളുടെ ഭാഗമാണിത്. സുഗന്ധമുള്ള രുചി വികസിപ്പിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മുൻകാലങ്ങളിൽ വ്യാപകമായിരുന്ന ഈ പരമ്പരാഗത വ്യവസായത്തെ സമ്പന്നമാക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.
ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് പുരാതനവും അത്യാധുനികവുമായ രീതികൾ ഉപയോഗിച്ച് അവശ്യ ലേപനങ്ങള്‍ കലർത്തുന്നത് അനുഭവിക്കാൻ സവിശേഷമായ അവസരം നൽകാനും ശില്പശാല സൗകര്യമൊരുക്കുന്നു. ശിൽപശാലയിൽ പ്രവേശനം സൗജന്യമാണെന്നും യുവാക്കളെയും മുതിർന്നവരെയും ശിൽപശാലയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.