ദുബൈ: ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ആഗോള മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിെൻറ (എ.ടി.എം) 28ാം സീസൺ ഞായറാഴ്ച മുതൽ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കും. കോവിഡ് തീർത്ത യാത്രവിലക്കുകളുടെ സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലയിലെ പുത്തൻ പരീക്ഷണ നിരീക്ഷണമായിരിക്കും ഇത്തവണത്തെ എ.ടി.എമ്മിെൻറ പ്രത്യേകത.
ട്രേഡ് സെൻററിലെ മേള 19ന് സമാപിക്കുമെങ്കിലും ഒാൺലൈൻ സംവാദങ്ങൾ 24 മുതൽ 26 വരെ അരങ്ങേറും. ഒന്നര വർഷമായി മന്ദഗതിയിലായ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ചലനങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. യു.എ.ഇയുെട സാംസ്കാരിക തനിമ വെളിപ്പെടുത്തുന്ന പുതിയ വിനോദസഞ്ചാര പദ്ധതികളും രാജ്യാന്തര മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും അണിനിരക്കും.
ഒന്നര വർഷത്തിനിടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരിപാടിയാണിത്. ലോകോത്തര ട്രാവൽ ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. www.wtm.com/atm എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം എ.ടി.എം സ്റ്റാളുകൾ സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.