?????????? ??????????????????????? ???????? ???????????? ???????

ഇന്ന് അറഫാദിനം: വിപണിയില്‍ പെരുന്നാള്‍ തിരക്ക്

ഷാര്‍ജ: ബലിപെരുന്നാള്‍ സന്തോഷകരമാക്കാന്‍ യു.എ.ഇ വിപണികളില്‍ വന്‍ തിരക്കാണ് ബുധനാഴ്ച വൈകീട്ട് അനുഭവപ്പെട്ടത്. വിശ്വാസികളില്‍ ഭൂരിഭാഗവും വ്യാഴാഴ്ചത്തെ അറഫാനോമ്പിലേക്ക് പ്രവേശിക്കുന്നത് കാരണമാണ് ബുധനാഴ്ച വിപണിയില്‍ പെരുന്നാള്‍ തിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. നോമ്പ്തുറക്കുള്ള സാധനങ്ങളും പെരുന്നാളിനുള്ള വഹകളും വാങ്ങി കൂട്ടുന്നവര്‍ക്ക് തരക്കേടില്ലാത്ത ആനുകൂല്യങ്ങളാണ് വിപണികളില്‍ കാണാനായത്. 
ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും തുണിതരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും സ്കൂള്‍ സാമഗ്രികള്‍ക്കും വിലക്കുറവുണ്ടെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. 
പെരുന്നാള്‍, ഓണം പ്രമാണിച്ച് നാട്ടിലേക്ക് പോകുന്നവരും വിപണിയിലെ തിരക്ക് കൂട്ടി. യു.എ.ഇയിലെ കാലി ചന്തകളില്‍ ബുധനാഴ്ചയും തിരക്കായിരുന്നു. ഇന്ത്യയില്‍ നിന്ന് വന്ന ആട്, മാടുകള്‍ക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നുവെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ബലികര്‍മ്മങ്ങള്‍ ഒരു കാരണവശാലും പൊതുഇടങ്ങളില്‍ നടത്തരുതെന്നാണ് നഗരസഭകള്‍ കര്‍ശനമായി നിര്‍ദേശിക്കുന്നത്. ഇത് ലംഘിച്ചാല്‍ നടപടി ഉണ്ടാകും. അറവ് ശാലകളില്‍ ഇതിനുള്ള വിപുലമായ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറവ് ശാലകളെ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി നഗരസഭകള്‍ അറിയിച്ചു.പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് ദീര്‍ഘദൂര റോഡുകളില്‍ കൂടുതല്‍ പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. യു.എ.ഇയിലെ ഏറ്റവും വലിയ പര്‍വതമായ ജബല്‍ ജെയിസില്‍ താപനില കുറഞ്ഞ വാര്‍ത്ത സഞ്ചാര പ്രിയരെ സന്തോഷിപ്പിച്ചിട്ടുണ്ട്. 25 ഡിഗ്രിക്ക് താഴെയാണ് ബുധനാഴ്ച പകല്‍ ഇവിടെ താപനില രേഖപ്പെടുത്തിയത്. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളില്‍ സൗകര്യം കൂട്ടുന്നതും ബുധനാഴ്ച കാഴ്ച്ചയായി. ചൂട് കണക്കിലെടുത്താണ് മുന്‍കൂട്ടിയുള്ള സൗകര്യപ്പെടുത്തല്‍. അബുദബി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ ഷഹാമ കഴിഞ്ഞുള്ള റോഡ് നവീകരണം ശ്രദ്ധിക്കണം. പലഭാഗത്തും വേഗത കുറച്ചിട്ടുണ്ട്. റഡാറുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. 
ഷാര്‍ജ^മലീഹ റോഡിലെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. വേഗത മണിക്കൂറില്‍ 120ല്‍ നിന്ന് 100 ആക്കി കുറച്ചിട്ടുണ്ട്. സ്ഥിരം റഡാറുകള്‍ക്ക് പുറമെ താല്‍ക്കാലിക റഡാറുകളും പലഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. 
പെരുന്നാള്‍ ആഘോഷം അപകട രഹിതമാക്കാന്‍ യാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പരമാവധി പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ്  ആല്‍ സഅരി ആല്‍ ശംസി നിര്‍ദേശിച്ചു.

Tags:    
News Summary - Arafa day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.