റാസൽഖൈമ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റാസൽഖൈമയിലെ റാക് ആശുപത്രിയിൽ ചികിത്സയിലുള്ള കാഞ്ഞങ്ങാട് കള്ളാർ സ്വദേശിനി അർച്ചനയെ തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ദുൈബയിൽനിന്ന് ഉച്ചക്ക് 1.30ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അർച്ചനയെ കൊച്ചിയിലേക്ക് കൊണ്ടുപോവുക. ഇതിനുള്ള നടപടിക്രമങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പൂർത്തിയാക്കി വരികയാണ്.
വിമാനത്തിെൻറ പിറക് വശത്തെ ആറ് സീറ്റുകൾ മാറ്റി സജ്ജമാക്കിയ മുറിയിലാണ്കിടത്തിയാണ് അർച്ചനയെ കൊണ്ടുപോവുക. ശുശ്രൂഷക്കായി ഒരു നഴ്സുമുണ്ടാകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ നൽകും. ഭർത്താവ് ശശിധരനും കൂടെ പോകുന്നുണ്ട്. ആഗസ്റ്റ് വരെ വിസ കാലാവധിയുള്ള ശശിധരന് അതുവരെ കമ്പനി അവധി നൽകിയിട്ടുണ്ട്. ഭീമമായ ചികിത്സാ െചലവ് പാവപ്പെട്ട കുടുംബത്തിന് താങ്ങാനാവുന്നതിന് അപ്പുറമാണ്. സുമനസ്സുകളെല്ലാം സഹായിച്ചെങ്കിലും ഇനിയുമേറെ തുക വേണ്ടി വരും.
ഒരു മാസത്തെ സന്ദർശക വിസയിൽ മാർച്ച് 25നാണ് അർച്ചന ഭർത്താവിെൻറ അടുത്തെത്തിയത്. ഏപ്രിൽ ആറിന് റാസൽഖൈമ കെ.എഫ്.സിക്ക് മുന്നിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ഭർത്താവിെൻറയും മക്കളുടെയും മുന്നിൽവെച്ചാണ് അമിത വേഗതയിൽ വന്ന വാഹനം തട്ടി ഗുരുതര പരിക്കേറ്റത്.അപകടം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ബോധം തിരിച്ച് കിട്ടിയില്ല. തലക്കേറ്റ മാരക പരിക്കാണ് കാരണം. ഇടക്ക് കണ്ണ് തുറക്കുന്നുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ സാധിക്കുന്നില്ല. രണ്ടാഴ്ചയോളം വെൻറിലേറ്ററിൽ ചികിത്സിച്ച യുവതിയെ അഞ്ച് ദിവസം മുമ്പ് മുറിയിലേക്ക് മാറ്റിയിരുന്നു. ഏപ്രിൽ 21ന് മുസ്ലിംലീഗ് കേരള സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർച്ചനയെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.