ദുബൈ: ലോകോത്തര കലാകാരന്മാരുടെ സംഗമവേദിയായ 'ആർട്ട് ദുബൈ'യുടെ ഇൗ വർഷത്തെ പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. 31 രാജ്യങ്ങളിൽനിന്നുള്ള 50 ഗാലറികളാണ് ഇത്തവണ പരിപാടിയിൽ പെങ്കടുക്കുന്നത്. ദുബൈ ഫിനാൻഷ്യൽ സെൻററിലെ ഗേറ്റ് ബിൽഡിങ്ങിലാണ് മേളയുടെ 14ാമത് എഡിഷൻ അരങ്ങേറുക.
2007ൽ ആരംഭിച്ച 'ആർട്ട് ദുബൈ' കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങൾമൂലം ഒാൺൈലനിലാക്കി ചുരുക്കി. ഇത്തവണ കോവിഡ് പ്രോേട്ടാകോൾ പാലിച്ചായിരിക്കും പരിപാടി. സമകാലിക-ആധുനിക കലാവിഷ്കാരങ്ങൾക്ക് മുഖ്യപരിഗണന നൽകിയുള്ള മേളയിൽ പശ്ചിമേഷ്യ, വടക്കനാഫ്രിക്ക, തെക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് കൂടുതലായും പെങ്കടുക്കുക. ഇന്ത്യയിൽനിന്നുള്ള ഒരു ഗാലറിയാണ് ഇത്തവണ മേളയിൽ ഒരുക്കിയിട്ടുള്ളത്. സാധാരണ പരിപാടിയുടെ ഭാഗമായ ചില സെഷനുകൾ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, നാലു ദിവസത്തിനു പകരം ആറു ദിവസമായി പ്രദർശനം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.