ദുബൈ: ആർട്ട് യു.എ.ഇയുടെ ഇരുപത്തിയഞ്ചാമത് പ്രദർശനം ശൈഖ് സായിദ് റോഡിലെ ഷെൻഗറില ഹോട്ടലിൽ ആരംഭിച്ചു. ഇയർ ഓഫ് സായിദ് ആഘോഷങ്ങളുടെ ഭാഗമായാണ് ആർട്ട് യു.എ.ഇയും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന് ''എമിറേറ്റിസം'' എന്ന പേരിൽ ആർട്ട് എക്സിബിഷൻനടത്തുന്നത്. ഇതിെൻറ ഉദ്ഘാടനം ഷെൻഗറില ഹോട്ടലിലെ അൽ വാസിൽ ഹാളിൽ ഷാർജ രാജകുടുംബാംഗമായ ഡോക്ടർ ശൈഖ ഹിന്ദ് അൽ ഖാസിമി നിർവഹിച്ചു.
പത്ത് ദിവസം നീളുന്ന പ്രദർശനത്തിൽ ദുബൈ ലാൻഡ് ഡിപ്പാർട്മെൻറിൽ സീനിയർ ഓഫീസറായ ലതീഫ ഇബ്രാഹിം അഹമ്മദിെൻറയും പ്രശസ്ത എമിറേറ്റി ആർട്ടിസ്റ്റ് അബ്ദുൽ റൗഫ് ഖൽഫാെൻറയും ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറലും ദുബൈ ഗവർമെൻറ് റിയൽ എസ്റ്റേറ്റ് വകുപ്പ് മേധാവിയുമായ മാജിദ അലി റാഷിദും ദുബൈ ടൂറിസം ഡിപ്പാർട്ട്മെൻറ് ഇവൻറ്സ് മേധാവിയും പവർ ഓഫ് പീപ്പിൾ ഫൗണ്ടറുമായ ശൈഖ ഇബ്രാഹിം അൽ മുത്തവ്വയും ദുബൈ വാട്ടർ & ഇലക്ട്രിസിറ്റി വകുപ്പ് മേധാവി ആമിന അൽ താനിയും മുഖ്യാതിഥികൾ ആയിരുന്നു. തുടർന്ന് അൽ വാസിൽ പ്രസിഡൻഷ്യൻ സ്യൂട്ടിൽ ക്ഷണിക്കപ്പെട്ട നൂറോളം അതിഥികൾക്ക് മുൻപിൽ ദുബൈ മ്യൂസിക്ക് ടീമിെൻറ വാദ്യോപകരണ മത്സരവും സംഗീത നിശയും അരങ്ങേറി . ലോക പ്രശസ്ത കാർപ്പറ്റ് നിർമ്മാതാക്കളായ സൈനർ ഉടമ അഹമ്മദ് സൈനാർ ഉദഘാടനം നിർവഹിച്ച സംഗീതനിശ ഒരാഴ്ച നീളും.
അബൂദബി രാജകുടുംബാഗമായ ശൈഖ മൈത്ത അൽ നഹ്യാൻ വിരൽ തുമ്പുകൾ കൊണ്ട് വരച്ച ശൈഖ് സായിദിെൻറ ചിത്രം അൽഫമാലി കമ്പനി ഉടമ ബോയ്‌ഡ് ലിൻഡ്‌സെ ലേലത്തിൽ വിളിച്ചെടുത്തു. ചിത്രത്തിന് ലഭിച്ച തുക ഓട്ടിസം ട്രസ്റ്റ് ഫൗണ്ടേഷന് കൈമാറുമെന്ന് ആർട്ട് യു.എ.ഇ. സ്ഥാപകരായ സത്താർ അൽ കരാനും സക്കറിയ മുഹമ്മദും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.