ദുബൈ: ദുബൈയെ കലാ-സാംസ്കാരിക നഗരമാക്കുക എന്ന ലക്ഷ്യവുമായി അൽ ഖൂസിൽ ക്രിയേറ്റിവ് ഡിസ്ട്രിക്ട് സ്ഥാപിച്ചു. കലാകാരന്മാർക്കും കലാപ്രവർത്തനങ്ങൾക്കുമുള്ള ഹബ്ബായി ക്രിയേറ്റിവ് ഡിസ്ട്രിക്ട് പ്രവർത്തിക്കും. കലാകാരന്മാർക്കും ഡിസൈനർമാർക്കും അവരുടെ ഉൽപന്നങ്ങൾ സൃഷ്ടിക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള മൾട്ടി പർപ്പസ് സൗകര്യം ഇവിടെയുണ്ടാകും. മീഡിയ സിറ്റി, ഇൻറർനെറ്റ് സിറ്റി പോലെ ക്രിയേറ്റിവ് മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ ബിസിനസുകളും ഒരുകുടക്കീഴിൽ അണിനിരക്കുന്നതായിരിക്കും ക്രിയേറ്റിവ് ഡിസ്ട്രിക്ട്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ക്രിയേറ്റിവ് ഡിസ്ട്രിക്ടിെൻറ ലോഞ്ചിങ് നിർവഹിച്ചത്. ദുബൈയെ ക്രിയേറ്റിവ് ഇക്കോണമിയുടെ തലസ്ഥാനമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ക്രിേയറ്റിവ് മേഖലയുമായി ബന്ധപ്പെട്ട ലൈസൻസ്, പെർമിറ്റ് തുടങ്ങിയവ ഒരു കുടക്കീഴിൽ അണിനിരക്കും. അംഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളുണ്ടാവും. പ്രദർശനങ്ങൾ നടത്താൻ വാടകക്ക് മികച്ച പ്ലാറ്റ്ഫോം ലഭിക്കും. ഒരു ലൈസൻസിന് കീഴിൽ ക്രിയേറ്റിവ് ഫ്രീലാൻസ് പെർമിറ്റ് ലഭിക്കുന്നതിനൊപ്പം വിവിധ ബിസിനസുകളും നടത്താം.
ചെറുകിടക്കാർക്ക് വിസ, ലൈസൻസ് ഫീസിൽ ഇളവ് നൽകും. ബസ് സ്റ്റോപ്പുകളും സ്കൂട്ടർ, സൈക്ലിങ് ട്രാക്കുകളും ഇതോടുബന്ധിച്ചുണ്ടാവും. ലോകത്തിലെ പ്രധാന ബ്രാൻഡുകൾ ഇവിടെ ഇടംപിടിക്കും. ദുബൈയിലെ ക്രിയേറ്റിവ് സെക്ടറുകൾ അഞ്ച് വർഷത്തിനുള്ളിൽ 8000ത്തിൽനിന്ന് 15000ലേക്ക് ഉയർത്താനുള്ള പദ്ധതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 70,000ത്തിൽനിന്ന് 1.50 ലക്ഷമായി ഉയർത്താൻ പുതിയ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ദുബൈയുടെ കണ്ടെത്തലുകളെ ആർക്കും പിടിച്ചുനിർത്താനാവില്ലെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനായിരിക്കും ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.