പീഡനശേഷം നാടുവിട്ട യുവാവിനെ അബൂദബിയിൽ നിന്ന്​ പിടികൂടി

അബൂദബി: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട യുവാവിനെ ഇന്‍റർപോളിന്‍റെ സഹായത്തോടെ അബൂദബിയിൽനിന്ന്​ പിടികൂടി. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ (26) യാണ് കേരള പൊലീസ് യു.എ.ഇയിലെത്തി പിടികൂടിയത്. തിരുവനന്തപുരം റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്​.പി വിജുകുമാർ, പള്ളിക്കൽ ഐ.എസ്.എച്ച്.ഒ ശ്രീജേഷ്. വി.കെ, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യു.എ.ഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.

2018ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു​െവച്ച് ഫെബിൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നാളുകൾക്കുശേഷം യുവാവ് വിദേശത്ത് പോയി. പെൺകുട്ടിക്ക്​ പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാകുകയും സ്വഭാവത്തിൽ വ്യത്യാസം വരികയും ചെയ്തതോടെ സ്കൂളിലെ ക്ലാസ് ടീച്ചർ കൂട്ടിയിൽ നിന്ന്​ വിവരങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന്, സ്കൂൾ അധികൃതർ ചൈൽഡ്​ ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത്​ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാൾ വിദേശത്തേക്ക്​ കടന്നു. ഫെബിനെ നാട്ടിലേക്ക്​ വരുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - asault caught the young man from Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.