അജ്മാൻ: മൂവാറ്റുപുഴ, കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം അജ്മാൻ റിയൽ സെന്ററിൽ സംഘടിപ്പിച്ചു. ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ക്രിസ്മസ് സന്ദേശം നൽകി. മർഹബ ലയൻസ് ക്ലബ് അവതരിപ്പിച്ച കരോൾ നൈറ്റ്, കുരുന്നുകൾക്കായി ലിറ്റിൽ സാന്റാ മത്സരം, വനിത വിഭാഗം പുൽക്കൂട് നിർമാണം എന്നിങ്ങനെ വിവിധ മത്സരങ്ങളും പരിപാടിയോടനുബന്ധിച്ച് നടന്നു.
മത്സരശേഷം വിപുലമായ ക്രിസ്മസ് അച്ചായൻ സദ്യയും ഒരുക്കിയിരുന്നു. പരിപാടിക്ക് സെക്രട്ടറി ദീപു തങ്കപ്പൻ, സ്പോർട്സ് കമ്മിറ്റി കൺവീനർ അനിൽ, ആഘോഷ കമ്മിറ്റി കൺവീനർ മാർസോ, ലോക കേരളസഭാംഗം അനുര മത്തായി, ആശ്രയം രക്ഷാധികാരി സുനിൽ പോൾ, കമ്മിറ്റി അംഗങ്ങളായ അസീസ്, ജോൺസൻ, ട്വിങ്കിൾ, അഭിലാഷ് ജോർജ്, ജാൻസ്മോൻ, ജിമ്മി, സജിമോൻ ലേഡീസ് കമ്മിറ്റി അംഗങ്ങളായ ശാലിനി, താര തുഷാര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.