അബൂദബി: യു.എ.ഇ ആതിഥ്യമരുളുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ട്രോഫി പ്രകാശനം ചെയ്തു. അബൂദബിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ ട്രോഫി പുറത്തിറക്കി. ഈ മാസം 27 മുതൽ സെപ്റ്റംബർ 11 വരെ ദുബൈ, ഷാർജ സ്റ്റേഡിയങ്ങളിലാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് അരങ്ങേറുന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങൾക്ക് പുറമെ യോഗ്യത നേടുന്ന ഒരു ടീം കൂടി കളത്തിലിറങ്ങും.
ട്രോഫി പ്രകാശനച്ചടങ്ങിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി, ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ, സി.ഇ.ഒ ആഷ്ലി ഡിസിൽവ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഉപദേശകൻ സുബ്ഹാൻ അഹ്മദ്, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ജി.എം തുസിത് പെരേര, ഇവന്റ് ഹെഡ് പ്രഭാകരൻ തൻരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.