ഗൾഫ്​ രാജ്യക്കാരന്​ ക്രൂര മർദനം; രണ്ട്​ ഏഷ്യക്കാർ അറസ്​റ്റിൽ

അബൂദബി: മറ്റൊരു ഗൾഫ്​ രാജ്യത്തെ പൗരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട്​ ഏഷ്യക്കാർ അറസ്​റ്റിൽ. മർദനത്തിന്​ ഇരയായ ആളുടെ കൈകൾ ബന്ധിച്ച്​ ലോഹവസ്​തു കൊണ്ട്​ അടിച്ച്​ ബോധം കെടുത്തുകയും ​ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു. ബോധരഹിതനായ ശേഷം വിജനമായ സ്​ഥലത്ത്​ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. 

എന്നാൽ, ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഒാപറേഷൻ റൂമുമായി ബന്ധപ്പെടുകയായിരുന്നുവെന്ന്​ അബൂദബി പൊലീസ്​ അന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്​ടർ കേണൽ താരിഖ്​ ആൽ ഗൗൽ അറിയിച്ചു. പൊലീസ്​ ഉടനെ സംഭവ സ്​ഥലത്തെത്തി മർദനത്തിന്​ ഇരയായ ആളെ ആശുപത്രിയിലേക്ക്​ മാറ്റി. തുടർന്ന്​ നടത്തിയ വിശദമായ അന്വേഷണത്തിലാണ്​ പ്രതികൾ പിടിയിലായത്​. 

Tags:    
News Summary - asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.