അയ്യന്തോൾ നിർമല സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ
ദുബൈ: യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ടൂർണമെൻറിെൻറ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി വി.പി.എസ് ഹെൽത്ത് കെയറിെൻറ ബുർജീൽ ഹോസ്പിറ്റലിനെ യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ നിയമിച്ചു.
ബയോബബ്ൾ അടക്കം ടൂർണമെൻറിനാവശ്യമായ സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ദുബൈയിലെയും ഷാർജയിലെയും ബുർജീൽ ഹോസ്പിറ്റലുകൾ ലഭ്യമാക്കും. യു.എ.ഇ.എ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഹസാം അൽ ധഹേരിയും വി.പി.എസ് ഹെൽത്ത് കെയർ (ദുബൈ, നോർത്തേൺ എമിറേറ്റ്സ്) സി.ഇ.ഒ ഡോ. ഷാജിർ ഗഫാറും സഹകരണത്തിനായുള്ള ധാരണപത്രത്തിൽ ഒപ്പുെവച്ചു.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിെൻറ ഗ്രൂപ് ലെവൽ മത്സരങ്ങൾ ഷാർജയിലാണ് നടക്കുക. ബയോബബ്ൾ ഒരുക്കുന്നതിനായുള്ള കോവിഡ് ടെസ്റ്റ്, മത്സരത്തിനു മുമ്പുള്ള മെഡിക്കൽ വിലയിരുത്തൽ, പരിക്കേറ്റ കളിക്കാർക്കുള്ള ചികിത്സ, മത്സരവേദിയിൽ ടീമുകൾക്ക് പാരാമെഡിക്കൽ പിന്തുണ, കളിക്കാർക്കും ടീം അംഗങ്ങൾക്കും കിടത്തിചികിത്സ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൂർണമെൻറിെൻറ ഔദ്യോഗിക പങ്കാളിയായി തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
അയ്യന്തോൾ നിർമല സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ
അയ്യന്തോൾ നിർമല സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.