അബൂദബി: ആര് ജയിച്ചാലും തോറ്റാലും ചങ്ക് പൊട്ടുന്ന അവസ്ഥയിലാണ് യു.എ.ഇ. നിവാസികളായ ഇന്ത്യൻ ഫുട്ബാൾ ആരാധക ർ.
ജനിച്ചു വളർന്ന നാടും പോറ്റി വളർത്തുന്ന നാടും തമ്മിൽ ജയിക്കാനായി മൽസരിക്കുേമ്പാൾ ഇരു വശത്തും ചേരാനാവാ ത്ത നിസഹായാവസ്ഥയിലാണവർ. സമനിലയിൽ പിരിയണമെന്ന് ആശിച്ചിട്ടും കാര്യമില്ല. നോക്ക്ഒൗട്ട് റൗണ്ടിൽ വീണ്ടും പേ ാരാട്ടം കാണേണ്ടി വന്നേക്കാം.
ഏതായാലും സായിദ് സ്പോർട്സ് സിറ്റിയിലെ ഗാലറിയിൽ ഇന്ത്യക്കാർ നിറയുന്ന ഭാഗത ്തൊക്കെ സമ്മിശ്ര വികാരമായിരിക്കും ഉയരുകയെന്ന് ഉറപ്പ്. യു.എ.ഇയെ തറപറ്റിക്കുക എന്നത് ഇന്ത്യക്ക് അൽപം ബുദ ്ധിമുട്ടുള്ള കാര്യമാണെങ്കിലും അസാധ്യമല്ലെന്നാണ് ആരാധകർ കരുതുന്നത്. വലിയ ഇളക്കങ്ങൾ ഉണ്ടാക്കാതെയാണ് യു.എ.ഇയുടെ ആദ്യ മൽസരം അവസാനിച്ചത്. എന്നാൽ ആദ്യ ജയത്തോടെ ഇന്ത്യ ഫുട്ബാൾ ലോകത്തെത്തന്നെ അമ്പരപ്പിച്ചു. ഇന്ത്യയും യു.എ.ഇയും 13 തവണ മൽസരിച്ചപ്പോൾ എട്ട് തവണ എമിറാത്തികളാണ് ജയിച്ചത്.
രണ്ട് തവണ ഇന്ത്യയും ജേതാക്കളായി. മൂന്ന് കളികൾ സമനിലയിൽ അവസാനിച്ചു.
നെഞ്ച് വിരിച്ച് നീലക്കടുവകൾ
ചരിത്രം തിരുത്തിക്കുറിക്കുന്ന പ്രകടനമാണ് കഴിഞ്ഞ കുറച്ചു കാലമായി നീലക്കടുവകൾ എന്ന വിളിപ്പേരുള്ള ഇന്ത്യൻ ടീം നടത്തുന്നത്. ഏഷ്യൻ കപ്പിൽ ഇതുവരെയുള്ള തലവര മാറ്റി തായ്ലാൻറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ആദ്യ ജയം ആധികാരികമായിത്തന്നെ നേടിയതിെൻറ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
നിലവിൽ എ ഗ്രൂപ്പിെൻറ തലപ്പത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സുനിൽ ഛേത്രിയടക്കമുള്ളവർ പറയുന്നത് യു.എ.ഇയെ അത്ര എളുപ്പത്തിൽ മറികടക്കാൻ പറ്റില്ലെന്നാണ്. എല്ലാ തലത്തിലും മേധാവിത്തം പുലർത്തുന്ന കളിയാണ് ഇന്ത്യ തായ്ലാൻറിനെതിരെ പുറത്തെടുത്തത്. ഇതിന് നേതൃത്വം നൽകിയത് മലയാളിയായ ആഷിഖ് കുരുണിയനും. 90 മിനിറ്റും ഇൗ 21 കാരൻ എതിരാളികൾക്ക് തലവേദന സൃഷ്ടിച്ചു. കളിയിൽ സുനിൽ ഛേത്രിയുമായുള്ള അപാര യോജിപ്പാണ് ആഷിഖിെൻറ പ്രത്യേകത. ഇന്ത്യയുടെ രണ്ട് ഗോളുകളിലേക്ക് വഴി തുറന്നത് ഇൗ രണ്ട് കളിക്കാരും തമ്മിലെ ഏകോപനം മൂലമായിരുന്നു. കഴിഞ്ഞ കളിയിലെ കളിക്കാർ തന്നെയായിരിക്കും യു.എ.ഇക്കെതിരെയും മൽസരിക്കാൻ ഇറങ്ങുക. സുനിൽ ഛേത്രിയായിരിക്കും ഇക്കുറിയും ഇന്ത്യയുടെ തുരുപ്പ് ചീട്ട്. 4-4-2 എന്ന ഫോർമേഷനായിരിക്കും ഇന്ത്യ സ്വീകരിക്കുക.
ഷോക്കേറ്റ ആതിഥേയർ
താരതമ്യേന ദുർബലരായ ബഹ്റൈനോട് സമനില പിടിച്ചാണ് ഉദ്ഘാടന മൽസരത്തിൽ യു.എ.ഇ. തടിതപ്പിയത്. ഹോം ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ സ്വദേശികളുടെ നിറഞ്ഞ പിന്തുണയിൽ കളിച്ചിട്ടും എതിരാളികളായ ബഹ്റൈനാണ് ആദ്യം ഗോളടിച്ചത്. സമനിലയെങ്കിലും കിട്ടിയില്ലെങ്കിൽ സമനില തെറ്റുമെന്ന നിലയിലായിരുന്നു ടീമും കോച്ചും.
സത്യത്തിൽ ഇൗ ഷോക്കിൽ നിന്ന് അവർ മുക്തമായിട്ടുണ്ടോയെന്ന് സംശയമാണ്. ഫിഫയുടെ ലോക റാങ്കിങ്ങിൽ 79 ാം സ്ഥാനത്തുള്ള യു.എ.ഇ. എ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണുള്ളത്. ഇനിയുള്ള മൽസരങ്ങൾ മികച്ച നിലയിൽ കളിച്ചാൽ മാത്രമെ യു.എ.ഇക്ക് നിലനിൽപ്പുള്ളൂ. നോക്കൗട്ട് ഘട്ടത്തിൽ എത്തിയാൽ പോലും ഇന്ത്യക്ക് അഭിമാനകരമാണ്. കാരണം ഇതിന് മുമ്പ് കളിച്ചപ്പോളൊന്നും ഇൗ നിലയിൽ എത്തിയിട്ടില്ല. എന്നാൽ മുമ്പ് ഉന്നത വിജയം നേടിയിട്ടുള്ള യു.എ.ഇക്ക് ലോകപ്പ് യോഗ്യതയെങ്കിലും നേടിയെങ്കിൽ മാത്രമെ അഭിമാനത്തിന് വകയുള്ളൂ. ഇത് നടക്കുമെന്ന് വലിയ ഉറപ്പില്ല. കഴിഞ്ഞ കളിയിൽ തികച്ചും അതൃപ്തനാണ് യു.എ.ഇ. കോച്ച് ആൽബർേട്ടാ സാക്കിറോണി. പ്രത്യേകിച്ചും ആക്രമിച്ച് കളിക്കാനുള്ള ശേഷിക്കുറവിൽ. അഹ്മ്മദ് ഖലീലിനെ പകരക്കാരനായി ഇറക്കിയപ്പോൾ മാത്രമാണ് യു.എ.ഇക്ക് ഗോൾ നേടാനായത്. മിഡ് ഫീൽഡിെൻറ ബലക്കുറവും യു.എ.ഇയെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യെക്കതിരായ കളിയിൽ കൂടുതൽ മികച്ച മിഡ്ഫീൽഡിനെ ഒരുക്കുമെന്നാണ് സൂചന.
4-4-1-1 എന്ന ഘടനയിലായിരിക്കും യു.എ.ഇ. ഇന്ത്യയെ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.