ഷാർജ: കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ കുടുംബസംഗമം നടത്തി. വേൾഡ് ആർട്ട് ദുബൈയിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയ മലയാളി ചിത്രകാരൻ ഡാവിഞ്ചി സുരേഷിനെ ആദരിച്ചു. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ പൂർവവിദ്യാർഥികളായ മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ, അർബുദത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച് മാതൃകകാണിച്ച ഹുസൈൻ വൈപ്പിപാടത്ത്, കുടുംബാംഗങ്ങളുടെ ആകസ്മിക വിയോഗത്തിലും നെഞ്ചുറപ്പോടെ ജീവിതത്തെ നേരിട്ട സനൂബ എന്നിവരെയും ആദരിച്ചു.
വി.ഐ. സലീം, മെഹ്ബൂബ് മാട്ടി, അഡ്വ. ബക്കറലി, ഷിനോജ് ഷംസുദ്ദീൻ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി. പങ്കെടുത്തവരുടെ കാരിക്കേച്ചറുകൾ വരച്ച ഡാവിഞ്ചി സുരേഷ്, കലാമത്സരങ്ങളിലേ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അലുംനി ഭാരവാഹികളായ അഡ്വ. ബക്കറലി, ഉപമന്യു, ദാവൂദ് പടിയത്ത്, ഷക്കീൽ, നിഷാദ്, രാജീവ്, ഇസ്ഹാഖലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.