ദുബൈ: കോതമംഗലം-മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ അജ്മാൻ റിയൽ സെന്ററിൽ ജിംഗിൾ ആൻഡ് മിംഗിൾ എന്ന പേരിൽ ക്രിസ്മസ്-പുതുവത്സാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് റഷീദ് കോട്ടയിലിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി നെജി ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരിയും
സെയ്ഫ് കെയർ ഹോൾഡിങ് സി.ഇ.ഒയുമായ ഉമറലി മുഖ്യപ്രഭാഷണം നടത്തി. വനിത വിഭാഗം പ്രസിഡന്റ് സിനി മോൾ അലിക്കുഞ്ഞ്, ജനറൽ സെക്രട്ടറി ഷാലിനി സജി, ലോക കേരളസഭാംഗം അനുര മത്തായി, ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി, ഷംസുദ്ദീൻ നെടുമണ്ണിൽ, ഇന്റർ നാഷനൽ ബിസിനസ് ഫോറം വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രസിഡൻറ് ടി.എൻ. കൃഷ്ണകുമാർ, ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാൻ അഡ്വ. ഫരീദ് എന്നിവർ ആശംസ നേർന്നു.
വിവിധ എമിറേറ്റുകളിലെ ആശ്രയം ടീമംഗങ്ങൾ മാറ്റുരച്ച ക്രിസ്മസ് ട്രീ, കേക്ക് ഡെക്കറേഷൻ, കരോൾ ഗാനം മത്സരങ്ങൾ അരങ്ങേറി. പ്രവാസി ലീഗൽ മിഡിലീസ്റ്റ് കോഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജോൺസൺ ജോർജിനെ ചടങ്ങിൽ ആദരിച്ചു. അജാസ് അപ്പാടത്ത് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സജിമോൻ നന്ദിയും പറഞ്ഞു.
സ്പോർട്സ് കമ്മിറ്റി കൺവീനർ ഒ.കെ. അനിൽ കുമാർ, ഷാരോൺ, ലതീഷ്, ജിമ്മി, കോയൻ, അഭിലാഷ് ജോർജ്, അബ്ദുൽ അസീസ്, ബോബിൻ, ജിന്റോ, ഷാജഹാൻ, ബിബിൻ, അനിൽ മാത്യു, ഇല്യാസ്, ഷിജ ഷാനവാസ്, ജിതിൻ, മെൽബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദീപു ചാക്കോ, ഫെതാ ഫാത്തിമ എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.