ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഒഫീഷ്യൽ ഹെല്‍ത്ത് കെയര്‍ പാര്‍ട്ണറായി ആസ്റ്റര്‍ ഡി.എം ഹെൽത്ത്കെയർ. ആസ്റ്റർ ഹോസ്പിറ്റല്‍സ്, ക്ലിനിക്ക്, ഫാര്‍മസികള്‍ എന്നിവ ചലഞ്ചിന്റെ ഭാഗമാകും. 30 ദിവസം 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരവും കൂടുതല്‍ സജീവവുമായ ഒരു ജീവിതശൈലി സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഡി.എഫ്.സിയുമായി ചേര്‍ന്ന് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സഹകരണത്തിലേര്‍പ്പെടുന്നത്. നിലവില്‍ ഏഴു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വെല്‍ബീയിങ് പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ജീവനക്കാരും വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകും.
ദുബൈ നിവാസികളുടെ ജീവിതം ആരോഗ്യകരവും സന്തോഷകരവുമാക്കാനുള്ള ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ കാഴ്ചപ്പാടിനൊപ്പം നില്ക്കാന് കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായി അലീഷ മൂപ്പന് വ്യക്തമാക്കി. ഈ ദൗത്യം സുഗമമാക്കുന്നതിന്, 30 ദിവസത്തേക്ക് ഡി.പി വേള്‍ഡ് കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജില്‍ ആസ്റ്റര്‍ പ്രത്യേക ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫിറ്റ്നസ് സെഷനുകളും ഇന്ററാക്ടീവ് ഗെയിമുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ബൂത്തില്‍ സംഘടിപ്പിക്കപ്പെടും. നിരവധി വെല്‍നസ് ഉൽപന്നങ്ങളും പാക്കേജുകളും അവതരിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കും. ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ആപ്പായ myAsterന്റെ തത്സമയ ഡെമോയും പ്രദർശിപ്പിക്കും.
കൂടാതെ, ആസ്റ്റര്‍ ഹോസ്പിറ്റലുകളും ക്ലിനിക്കുകളും വഴി മിതമായ നിരക്കില്‍ ആരോഗ്യ പരിശോധന, സൗന്ദര്യവര്‍ധക, ചർമ സംരക്ഷണ പാക്കേജുകള്‍ എന്നിവ അവതരിപ്പിക്കും. ആസ്റ്റര്‍ ഫാര്‍മസിയിലെ ഏറ്റവും പുതിയ വെല്‍നസ് ഉൽപന്നങ്ങളും പ്രദര്‍ശിപ്പിക്കും. ബൂത്തില്‍ ആകര്‍ഷകമായ ഗിഫ്റ്റ് ഹാംപറുകളും, സമ്മാനങ്ങളും നേടാനുള്ള അവസരവും ഉണ്ടായിരിക്കും. ആസ്റ്റര്‍ വളന്റിയേഴ്സിന്റെ മൊബൈല്‍ മെഡിക്കല്‍ സര്‍വിസ് യൂനിറ്റ് വാരാന്ത്യങ്ങളില്‍ ഡി.പി വേള്‍ഡ് കൈറ്റ് ബീച്ച് വേദിക്ക് പുറത്ത് സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.