ദുബൈ: തമിഴ്നാട് സർക്കാറുമായി സഹകരണത്തിന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ കരാർ ഒപ്പുവെച്ചു.യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് നടത്തിയ ചർച്ചക്കിടെയാണ് ധാരണപത്രം ഒപ്പുവെച്ചത്.
തമിഴ്നാട്ടിലെ ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍ എന്നിവയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തിനാണ് ധാരണ. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം ലഭ്യമാക്കാനും 3500ൽ അധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ആസ്റ്ററിന്റെ സേവനം വ്യാപിപ്പിക്കാന്‍ കരാർ സഹായകമാകും. ആസ്റ്ററിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി സ്റ്റാലിൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.