ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാർഡ്​: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു

ദു​ബൈ: മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയില്‍ പ്രഖ്യാപിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്‌സിന്‍റെ വിദഗ്ധ ഗ്രാൻഡ്​ ജൂറിയെ പ്രഖ്യാപിച്ചു. സിറ്റ്‌സര്‍ലൻഡിലെ ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്-ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബല്‍ എച്ച്‌.ഐ.വി പ്രിവന്‍ഷന്‍ കോയലിഷന്‍ കോചെയര്‍പേഴ്‌സനും ഗവണ്‍മെന്‍റ് ഓഫ് ബോട്സ്വാനയുടെ മുന്‍ ആരോഗ്യമന്ത്രിയും പാര്‍ലമെന്‍റ് അംഗവുമായ പ്രഫ. ഷെയ്‌ലത്‌ലോ, ഡബ്ല്യൂ.എച്ച്.ഒ കൊളാബറേറ്റിങ് സെന്‍റര്‍ ഫോര്‍ നഴ്‌സിങ് അഡ്ജന്‍ക്റ്റ് പ്രഫസർ ജെയിംസ് ബുക്കാന്‍, സിറ്റ്‌സര്‍ലൻഡ്​ ആസ്ഥാനമായ യുനൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്‍റ് പ്രോഗ്രാമിന്‍റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേഴ്​സ് ആൻഡ്​ കോണ്‍ഫ്ലിക്റ്റ്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്ടിങ് ഹെഡ്​ മുരളി തുമ്മാരുകുടി, ജമൈക്ക ആസ്ഥാനമായ കരീബിയന്‍ വള്‍നറബ്ള്‍ കമ്യൂണിറ്റീസ് കോഅലീഷന്‍ (സി.വി.സി) എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കരോലിന്‍ ഗോമസ് എന്നിവരാണ്​ ജൂറിയില്‍.

നഴ്സിങ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തുന്ന ഒരാള്‍ക്ക് 2,50,000 ഡോളറിന്‍റെ ഗാന്‍റ് പ്രൈസാണ്​ സമ്മാനം. ഒമ്പത്​ ഫൈനലിസ്റ്റുകള്‍ക്കും അവാര്‍ഡുകൾ നൽകും. കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും സന്ദര്‍ശിക്കുക: www.asterguardians.com

Tags:    
News Summary - Aster Global Nursing Award: Grand Jury Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-04 06:15 GMT