ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ്​ അ​വാ​ര്‍ഡ്-2023 യു.​കെ​യി​ലെ ന​ഴ്​​സാ​യ മാ​ര്‍ഗ​ര​റ്റ് ഹെ​ല​ന്‍ ഷെ​പ്പേ​ര്‍ഡി​ന്​

ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ർ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ സ​മ്മാ​നി​ക്കു​ന്നു

ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ്​ അ​വാ​ര്‍ഡ് മാ​ര്‍ഗ​ര​റ്റ് ഹെ​ല​ന്

ദു​ബൈ: ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ്​ അ​വാ​ര്‍ഡ്-2023 യു.​കെ​യി​ലെ ന​ഴ്​​സാ​യ മാ​ര്‍ഗ​ര​റ്റ് ഹെ​ല​ന്‍ ഷെ​പ്പേ​ര്‍ഡി​ന്. 202 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും അ​പേ​ക്ഷി​ച്ച 52,000 ന​ഴ്‌​സു​മാ​രി​ല്‍നി​ന്നാ​ണ് 2,50,000 ഡോ​ള​ര്‍ (ര​ണ്ട്​ കോ​ടി​യി​ലേ​റെ രൂ​പ) സ​മ്മാ​ന​ത്തു​ക​യു​ള്ള അ​വാ​ർ​ഡി​ന്​ മാ​ര്‍ഗ​ര​റ്റ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ല്‍ ല​ണ്ട​നി​ലെ ക്യൂ​ന്‍ എ​ലി​സ​ബ​ത്ത്-II സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ർ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​നാ​ണ്​ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. യു.​കെ സ​ർ​ക്കാ​റി​ന്‍റെ ഡെ​പ്യൂ​ട്ടി ചീ​ഫ് പ​ബ്ലി​ക്ക് ഹെ​ല്‍ത്ത് ന​ഴ്‌​സ് ഫോ​ര്‍ ദ ​ഓ​ഫി​സ് ഓ​ഫ് ഹെ​ല്‍ത്ത് ഇം​പ്രൂ​വ്‌​മെ​ന്‍റ്​ ആ​ൻ​ഡ്​ ഡി​സ്പാ​രി​റ്റീ​സ് പ്ര​ഫ. ജാ​മി വാ​ട്ട​റാ​ള്‍ പു​ര​സ്‌​കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

റോ​യ​ല്‍ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഷെ​യ്‌​ല സോ​ബ്‌​റാ​നി, ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​ന്‍, ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റും ഗ​വേ​ര്‍ണ​ന്‍സ് കോ​ര്‍പ​റേ​റ്റ് അ​ഫേ​ഴ്സ് ഗ്രൂ​പ് ഹെ​ഡു​മാ​യ ടി.​ജെ. വി​ല്‍സ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫൈ​ന​ലി​സ്റ്റു​ക​ളെ അ​ഭി​ന​ന്ദി​ച്ചും ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന് ന​ന്ദി അ​റി​യി​ച്ചും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സി​ന്‍റെ പ്ര​ത്യേ​ക വി​ഡി​യോ സ​ന്ദേ​ശം അ​വാ​ര്‍ഡ് ദാ​ന ച​ട​ങ്ങി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു. അ​വാ​ര്‍ഡ് ജേ​താ​വാ​യി മാ​ര്‍ഗ​ര​റ്റി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

പ്ര​ചോ​ദ​ന​മേ​കു​ന്ന രോ​ഗി പ​രി​ച​ര​ണ​ത്തി​ന്‍റെ​യും അ​ര്‍പ്പ​ണ​ബോ​ധ​ത്തി​ന്‍റെ​യും ഉ​ന്ന​ത മാ​തൃ​ക​യാ​ണ് അ​വ​ര്‍ പ​ക​ര്‍ന്നു​ന​ല്‍കി​യ​തെ​ന്നും അ​തി​ലൂ​ടെ ആ​ഗോ​ള അം​ഗീ​കാ​ര​ത്തി​ന് അ​ര്‍ഹ​യാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​വ​ര്‍ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന സ​ന്ദേ​ശ​മാ​യ ‘ന​മ്മു​ടെ ന​ഴ്സു​മാ​ര്‍, ന​മ്മു​ടെ ഭാ​വി’ എ​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്ന ല​ളി​ത​വും, എ​ന്നാ​ല്‍ പ്രൗ​ഢ​വു​മാ​യ ന​ന്ദി പ്ര​ക​ട​ന​മാ​ണ്​ അ​വാ​ർ​ഡ്​ ച​ട​ങ്ങെ​ന്ന്​ അ​ലീ​ഷ മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

അ​വാ​ര്‍ഡ് നേ​ടാ​നാ​യ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ല്ലാ​വ​ര്‍ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​വാ​ര്‍ഡ് ജേ​താ​വാ​യ മാ​ര്‍ഗ​ര​റ്റ് ഹെ​ല​ന്‍ ഷെ​പ്പേ​ര്‍ഡ് പ​റ​ഞ്ഞു. പ്ര​മേ​ഹ രോ​ഗ പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​മ​ര്‍പ്പ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച്​ ശ്ര​ദ്ധേ​യ​യാ​യ മാ​ർ​ഗ​ര​റ്റ്, ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡോ​ക്ട​ര്‍മാ​ര്‍ക്ക് ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന വ്യ​ക്​​തി​കൂ​ടി​യാ​ണ്. ന​ഴ്സു​മാ​രു​ടെ നി​സ്വാ​ർ​ഥ സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​വാ​ര്‍ഡ് ആ​രം​ഭി​ച്ച​ത്.

കാ​ത്തി ക്രി​ബെ​ന്‍ പി​യേ​ഴ്സ്(​യു.​എ.​ഇ), ക്രി​സ്റ്റി​ന്‍ മാ​വി​യ സാ​മി (കെ​നി​യ), ഗ്ലോ​റി​യ സെ​ബ​ല്ലോ (പ​നാ​മ), ജി​ന്‍സി ജെ​റി (അ​യ​ര്‍ല​ൻ​ഡ്), ലി​ലി​യ​ന്‍ യൂ ​സ്യൂ മീ (​സിം​ഗ​പ്പൂ​ർ), മൈ​ക്ക​ല്‍ ജോ​സ​ഫ് ഡി​നോ (ഫി​ലി​പ്പീ​ൻ​സ്), ശാ​ന്തി തെ​രേ​സ ല​ക്ര (ഇ​ന്ത്യ), തെ​രേ​സ ഫ്രാ​ഗ(​പോ​ർ​ചു​ഗ​ൽ), വി​ല്‍സ​ണ്‍ ഫം​ഗ​മേ​സ ഗ്വെ​സ്സ (താ​ന്‍സാ​നി​യ) എ​ന്നി​വ​രാ​ണ്​ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ മ​റ്റു​ള്ള​വ​ർ. ഇ​വ​ർ​ക്ക്​ പ്ര​ത്യേ​ക സ​മ്മാ​ന​ത്തു​ക​യും ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Aster Guardian Global Nursing Award to Margaret Helen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.