ഷാര്‍ജ: 12 വയസ്സുകാരിയുടെ കുടലിലെ അപൂർവ രോഗം വിദഗ്ധ ചികിത്സയിലൂടെ ഭേദമാക്കി ആസ്റ്റർ ഹോസ്പിറ്റൽ. ഇന്ത്യയിൽ നിന്നുള്ള 12 വയസ്സുകാരി ദേവ്ന അനൂപിനാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ രോഗശമനം ലഭിച്ചത്. കഠിനമായ വയറുവേദന, ഛര്‍ദി, മല വിസര്ജ്നത്തിലെ തടസ്സം എന്നിവയുമായാണ് രോഗിയെ ഷാർജയിലെ ആസ്റ്റർ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
സി.ടി സ്കാനിലൂടെ രോഗിക്ക് കുടലിൽ തടസ്സമുണ്ടാക്കുന്ന അപൂർവ സാഹചര്യമായ സെക്കൽ വോൾവുലസ് എന്ന രോഗം കണ്ടെത്തുകയായിരുന്നു. തുടർന്ന്, ആസ്റ്ററിലെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയ ഏതാണ്ട് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.